തിരുവിഴാംകുന്ന് : മുറിയക്കണ്ണി എ എല്‍ പി സ്‌കൂളില്‍ പ്രവേശനോ ത്സവം സംഘടിപ്പിച്ചു. കുട്ടികളുടെ പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്ര ങ്ങളായ സൂപ്പര്‍മാന്‍, സ്പൈഡര്‍ മാന്‍, ബാറ്റ് മാന്‍, സോമ്പി എന്നീ കഥാപാത്രങ്ങളുടെ വേഷമണിഞ്ഞ് വിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥികളായ അല്ഷാന്‍ ടി, മഹഫില്‍ കെ, ശ്രീദേവി കൃഷ്ണ പി, റൈഹാന്‍ ടി എന്നിവര്‍ ചേര്‍ന്ന് നവാഗതരെ സമ്മാനങ്ങള്‍ നല്‍കി സ്വീകരിച്ചു. പ്രധാനാധ്യാപകന്‍ എസ്. ആര്‍. ഹബീബുള്ള, പി ടി എ പ്രസിഡന്റ് സാനിര്‍ പി, പി ടി എ വൈസ് പ്രസിഡന്റ് ഷാനവാസ് ടി എന്നിവര്‍ കുട്ടികളെ അഭിസംബോധന ചെയ്തു. പ്രവേശനോത്സവ ത്തിനു മുന്നോടിയായി അദ്ധ്യാപകര്‍ കുട്ടികളുടെ മുഴുവന്‍ വീടുക ളും സന്ദര്‍ശിച്ച് സമ്മാനങ്ങള്‍ നല്‍കിയിരുന്നു. ഗൃഹസന്ദര്‍ശനത്തി ന്റെ ചിത്രങ്ങള്‍ ഉള്‍പ്പെട്ട വീഡിയോ പ്രവേശനോത്സവ ഗാനത്തോ ടുകൂടി ഡിജിറ്റല്‍ പ്രസന്റേഷന്‍ നടത്തി. വാര്‍ഡ് മെമ്പര്‍ എ. അനി ല്‍ കുമാര്‍ പാഠപുസ്തക വിതരണം ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്ക് വിഭവസമൃതമായ സദ്യയും മധുരപലഹാരവും നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!