അഗളി: പുതൂര്‍ ഇലച്ചിവഴിയില്‍ ഭവാനിപ്പുഴയില്‍ കാണാതായ തമി ഴ്‌നാട് സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഊട്ടി, കൂനൂര്‍,സിനല്‍കൊമ്പ് ജുങ്കന്റ മകന്‍ സുരേന്ദ്രന്‍ (19) ആണ് മരിച്ച ത്.ചൊവ്വാഴ്ച വൈകീട്ടോടെയാണ് യുവാവിനെ പുഴയില്‍ കാണാതാ യത്.അഗളി പൊലീസും മണ്ണാര്‍ക്കാട് നിന്നുമെത്തിയ അഗ്നിരക്ഷാ സേനയും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തനായില്ല.ഇന്ന് രാവി ലെ തിരച്ചില്‍ പുനരാരംഭിക്കുകയായിരു ന്നു.ഫയര്‍ഫോഴ്‌സ്, പൊലീ സ്,സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍,പാലക്കാട് നിന്നുമെത്തിയ സ്‌കൂ ബാ ടീം എന്നിവര്‍ ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്.ഉച്ച കഴിഞ്ഞ രണ്ടേകാലോടെയാണ് യുവാവിനെ കാണാതായ സ്ഥലത്തിന് സമീപ ത്ത് നിന്നും മൃതദേഹം കണ്ടെടുത്തത്.ഇലച്ചിവഴിയിലെ ബന്ധുവീ ട്ടില്‍ വിരുന്നിനെത്തിയ യുവാവ് മീന്‍ പിടിക്കാന്‍ പുഴയിലിറങ്ങി ഒഴുക്കില്‍ അകപ്പെടുകയായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!