പാലക്കാട്: പ്രവേശനോത്സവത്തില്‍ കുട്ടികള്‍ക്ക് ഗംഭീര വരവേല്‍ പ്പൊരുക്കി ജില്ലയിലെ വിദ്യാലയങ്ങള്‍.രണ്ട് മാസത്തെ ഇടവേള യ്ക്ക് ശേഷം ഇന്ന് മുതല്‍ സ്‌കൂളുകള്‍ പൂര്‍ണ സജീവം. സംസ്ഥാനമെമ്പാ ടുമുള്ള സ്‌കൂളുകളില്‍ നടന്ന വര്‍ണാഭമായ പ്രവേശനോത്സവത്തി ല്‍ പങ്കെടുത്ത് 42.9 ലക്ഷം വിദ്യാര്‍ഥികള്‍ വിദ്യാലയ മുറ്റത്തേക്കെ ത്തി.ആദ്യമായി സ്‌കൂളിലെത്തുന്നവര്‍ക്കും ഒരിടവേളക്ക് ശേ ഷം സ്‌കൂളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും ജില്ലാതല പ്രവേശനോത്സ വം ആവേശമായി.
കഞ്ചിക്കോട് ജി.വി.എച്ച്.എച്ച്.എസില്‍ നടന്ന ജില്ലാതല പ്രവേശനോ ത്സവം വി.കെ. ശ്രീകണ്ഠന്‍ എം.പി ഉദ്ഘാടനം ചെയ്തു. എ.പ്രഭാകരന്‍ എം.എല്‍.എ. അധ്യക്ഷനായി. പൊതുവിദ്യാലയങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ നല്ലരീതിയില്‍ ഇടപെടുന്ന തായും പുസ്തകങ്ങളാണ് ലോകത്തെ എല്ലാ വിഷയങ്ങളെക്കുറിച്ചും അറിവ് പകരുന്നതെന്നും ആധുനിക കാലത്തെ പുതിയ മാധ്യമങ്ങ ളും ശാസ്ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങളും ഇതിന്റെ ഭാഗമാ ണെന്നും വി.കെ.ശ്രീകണ്ഠന്‍ എം.പി. പറഞ്ഞു.
കഞ്ചിക്കോട് ക്ലസ്റ്റര്‍ പരിധിയിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച കലാപരിപരിപാടികളോടെയാണ് പ്രവേശനോത്സവത്തിന് തുടക്ക മായി.വിവിധ നിറങ്ങളില്‍ പേപ്പറുകള്‍ കൊണ്ട് നിര്‍മിച്ച തൊപ്പിക ള്‍ നല്‍കിയും വിവിധ കലാരൂപങ്ങളുടെ വേഷങ്ങള്‍ ധരിച്ചുമാണ് വിദ്യാര്‍ത്ഥികള്‍ പ്രവേശനോത്സവത്തിനെത്തിയത്.
പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍, ജില്ലാ കലക്ടര്‍ മൃണ്മയി ജോഷി എന്നിവര്‍ മുഖ്യാതിഥികളായി . ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ചാമുണ്ണി, ജില്ലാ പഞ്ചായ ത്ത് അംഗം കെ. പത്മിനി ടീച്ചര്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധി കളായ കെ.അജീഷ്, എസ്.ഗീത, യു. പ്രഭാകരന്‍, സി.വി. നിഷ, എസ്. എസ്.കെ. ജില്ലാ പ്രോജക്റ്റ് കോര്‍ഡിനേറ്റര്‍ സി.സുരേഷ്‌കുമാര്‍, ഡി ഇഒ ഹെലന്‍ ഹെസന്ത് മെന്‍ഡോസ്, കഞ്ചിക്കോട് ജിവിഎച്ച എച്ച്എ സ് പ്രിന്‍സിപ്പല്‍ ഷാജി സോമു, വി.എച്ച്.എസ്.സി. പ്രിന്‍സിപ്പല്‍ പ്രി ന്‍സി, പിടിഎ പ്രസിഡന്റ് മോഹനകൃഷ്ണന്‍, സിഎംസി ചെയര്‍മാന്‍ നിജുമോന്‍, പ്രധാന അധ്യാപകന്‍ സുജിത്, എംപിറ്റിഎ പ്രസിഡന്റ് സെമീന സലിം, ഡോ.രാമകൃഷ്ണന്‍ എന്നിവര്‍ പങ്കെടു ത്തു.