കുമരംപുത്തൂര്‍: സേവ് പയ്യനെടം കൂട്ടായ്മയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഗ്രാമ തരംഗിണി മ്യൂസിക്കല്‍സിന്റെ ലോഗോ പ്രകാ ശനം സാഹിത്യകാരന്‍ കെ.പി.എസ് പയ്യനെടം നിര്‍വ്വഹിച്ചു.ഗ്രാമ തരംഗിണിയുടെ നേതൃത്വത്തില്‍ ഗാനമേളകള്‍ നടത്തി. സമാഹ രിക്കുന്ന പണം കൊണ്ട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നതാണ് ലക്ഷ്യം. സേവ് പയ്യനെടം കൂട്ടായ്മ എല്ലാ ഞായറാഴ്ചക ളിലും നടത്തിവരുന്ന ഓണ്‍ലൈന്‍ സംഗീത പരിപാടിയിലൂടെ കണ്ടെത്തിയ മികച്ച ഗായകരാണ് ഗ്രാമതരംഗിണിയില്‍ അണിനിര ക്കുന്നത്. ചടങ്ങില്‍ ഗായിക അമ്മു കൃഷ്ണ അധ്യക്ഷത വഹിച്ചു. എം.കെ. റാഫി,രാധാകൃഷ്ണന്‍ അറവക്കാട്ടില്‍, മുരളി,ഷൗക്കത്ത്, സത്യന്‍,സുരേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!