അഗളി: അട്ടപ്പാടിയില്‍ സ്മാര്‍ട്ട് ഫോണ്‍ വാങ്ങി നല്‍കാത്തതിന്റെ പേരില്‍ പത്താം ക്ലാസുകാരന്‍ ആത്മഹത്യ ചെയ്തു.അഗളി കള്ളമല പെരുമ്പനാക്കുഴിയില്‍ ബിന്ദുവിന്റെ മകന്‍ അഭിജിത്ത് (15) ആണ് മരിച്ചത്.ഇന്നലെ രാത്രിയില്‍ പുതിയ സ്മാര്‍ട്ട് ഫോണ്‍ ആവശ്യപ്പെട്ട് വീട്ടില്‍ വഴക്കുണ്ടാക്കിയത്രേ.വീട്ടുമുറ്റത്തെ മരത്തിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.മരിച്ച അഭിജിത്ത് നേരത്തെ പബ്ജി ഗെയിമിന് അടിമയായിരുന്നുവെന്നാണ് പറയപ്പെടുന്നത്.രണ്ട് മാസം മുമ്പ് പബ്ജി കളിക്കുന്നത് വിലക്കിയതിനെ തുടര്‍ന്ന് കയ്യില്‍ ഉണ്ടായി രുന്ന പഴയ സ്മാര്‍ട്ട് ഫോണ്‍ അഭിജിത്ത് എറിഞ്ഞുടച്ചിരുന്നു. ജെല്ലി പ്പാറ മൗണ്ട് കാര്‍മല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസി കാരോഗ്യ വിദഗ്ദ്ധരുടെ സഹായം തേടുക.അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍: 1056,0471-2552056