മണ്ണാര്‍ക്കാട്: സ്ത്രീധനവും വിവാഹാവസരങ്ങളിലെ ധൂര്‍ത്തും ആ ഭാസകരമായ പ്രവൃത്തികളും ലഹരിയുടെ ഉപയോഗവും സംസ്‌കാ ര സമ്പന്നതക്ക് തന്നെ യോജിക്കാത്തതാണെന്നും ഇത്തരം ദുഷ്പ്രവൃ ത്തികള്‍ക്കെതിരെ സമൂഹ മന:സാക്ഷി ഉണരണമെന്നും മുസ്ലിം സ ര്‍വീസ് സൊസൈറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ബോധ സെമിനാര്‍ അഭിപ്രായപ്പെട്ടു.സ്ത്രീധന ആര്‍ഭാട വിവാഹങ്ങ ള്‍ക്കും വിവാഹാഘോഷവേളകളിലെ ദുഷ്പ്രവണതകള്‍ക്കുമെതി രെയുള്ള പ്രചാരണ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാ ര്‍ മണ്ണാര്‍ക്കാട് നഗരസഭ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.ഷഫീഖ് റഹ്മാന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് എം.കെ.അബ്ദുല്‍ റഹ്മാന്‍ അധ്യക്ഷനായി.സംസ്ഥാന എക്‌സിക്യൂട്ടീ വ് അംഗം എം.പി.എ.ബക്കര്‍ മുഖ്യപ്രഭാഷണം നടത്തി. പി.മൊയ്തീ ന്‍,ആലായന്‍ മുഹമ്മദലി,യൂത്ത് വിങ് ജില്ലാ പ്രസിഡണ്ട് കെ.എച്ച്. ഫഹദ്,ജനറല്‍ സെക്രട്ടറി കെ. എ.ഹുസ്‌നി മുബാറക്, കെ.പി.ടി. നാ സര്‍,യൂനുസ് മഠത്തൊടി,സി.ടി.ഷൗക്കത്തലി,സി.മുജീബ് റഹ്മാന്‍ ,ഫൈസല്‍ നെച്ചുള്ളി പ്രസംഗിച്ചു.യൂണിറ്റ് തല കുടുംബ സംഗമ ങ്ങള്‍,ലഘുലേഖ വിതരണം,സമൂഹമാധ്യമങ്ങളിലൂടെയുള്ള ബോ ധവല്‍ക്കരണം തുടങ്ങിയവയും കാമ്പയിന്റെ ഭാഗമായി സംഘ ടിപ്പിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!