എടത്തനാട്ടുകര : കലാസമിതി ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ മതനിരപേക്ഷത സംരക്ഷിക്കുക,വര്‍ഗീയ വിദ്വേഷങ്ങള്‍ക്കെതിരെ പ്രതികരിക്കുക എന്നീ സന്ദേശമുയര്‍ത്തി മാനവ മൈത്രി സംഗമം സംഘടിപ്പിച്ചു.വാര്‍ഡ് മെമ്പര്‍ സജ്നാ സത്താര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം രഞ്ജിത്ത് അധ്യക്ഷനായി.മണ്ണാര്‍ക്കാട് താലൂ ക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് അബ്ദുല്ല മാസ്റ്റര്‍ മുഖ്യപ്രഭാ ഷണം നടത്തി.മാനവ സാഹോദര്യ മൂല്യങ്ങളെ സ്നേഹദീപം കൊ ളുത്തി ചേര്‍ത്തുപിടിച്ചു,വര്‍ഗീയ വിദ്വേഷങ്ങള്‍ക്കെതിരെ ശക്ത മായി പോരാടുകയും ചെയ്യുമെന്നുള്ള പ്രതിജ്ഞയെടുത്തു. ഗ്രന്ഥശാ ല സെക്രട്ടറി സി ടി രവീന്ദ്രന്,ശ്രീധരന് പനച്ചിക്കുത്ത്,പി പ്രജീഷ്, കെ ഭാസ്കരന്,നഫീസ ടീച്ചര്‍, ലൈബ്രേറിയന്‍ കാര്‍ത്തിക പ്രമോദ് തുടങ്ങിയവര്‍ സംസാരിച്ചു.