മണ്ണാര്‍ക്കാട്: സ്‌കൂള്‍ തുറക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ തയാ റെടുപ്പുകള്‍ അവസാനഘട്ടത്തിലാണെന്ന് വിദ്യാഭ്യാസ വകുപ്പ് ഡെ പ്യൂട്ടി ഡയറക്ടര്‍ പി. കൃഷ്ണന്‍ അറിയിച്ചു.പാലക്കാട് ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം ജൂണ്‍ ഒന്നിന് രാവിലെ 10 ന് കഞ്ചിക്കോട് ജി.വി. എച്ച്.എസ്.എസില്‍ നടക്കും. എ.പ്രഭാകരന്‍ എം.എല്‍.എ. പ്രവേശ നോത്സവം ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുക്കും.

ജില്ലയിലെ സ്‌കൂളുകളില്‍ പുസ്തകവിതരണം ഇന്ന് പൂര്‍ത്തിയാക്കും. നിലവില്‍ 79.5 ശതമാനം പാഠപുസ്തകങ്ങളുടെ വിതരണം പൂര്‍ത്തീ കരിച്ചു. ജൂണ്‍ ആറുവരെ അഡ്മിഷന്‍ പ്രക്രിയ തുടരുമെന്നും സ്‌കൂള്‍ യൂണിഫോം വിതരണം ഉടന്‍ ആരംഭിക്കുമെന്നും ഡി.ഡി.ഇ അറി യിച്ചു.സ്‌കൂള്‍ പരിസരം വൃത്തിയാക്കല്‍, ഉച്ചഭക്ഷണ ശാലകള്‍ വാട്ടര്‍ ടാങ്കുകള്‍, സ്‌കൂള്‍ ശുചിമുറി വൃത്തിയാക്കല്‍ തുടങ്ങിയവ പൂര്‍ത്തീകരിച്ചു വരികയാണ്.ഉച്ചഭക്ഷണം ഉണ്ടാക്കുന്നവര്‍ക്കുള്ള ഹെല്‍ത്ത് കാര്‍ഡ് ഉറപ്പുവരുത്താന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദ്ദേ ശം നല്‍കിയിട്ടുണ്ട്.

വിദ്യാഭ്യാസ വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായി മെയ് 25 മുതല്‍ 28 വരെ 12 വയസ്സു മുതലുള്ള കുട്ടികള്‍ക്കായി സംഘടിപ്പിച്ച വാക്‌സിനേഷന്‍ യജ്ഞം പൂര്‍ത്തിയായി.സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് പരിശോധന അവസാനഘട്ടത്തിലാണെന്നും തദ്ദേശസ്ഥാ പനങ്ങളുടെ നേതൃത്വത്തില്‍ പരിശോധനകള്‍ നടക്കുന്നതായും ഡി. ഡി.ഇ. അറിയിച്ചു. അട്ടപ്പാടി ഉള്‍പ്പെടെയുള്ള ആദിവാസി മേഖല കളിലും സ്‌കൂള്‍ പ്രവേശനോത്സവത്തിനോടനുബന്ധിച്ചുള്ള പ്രവര്‍ ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നതായും കോവിഡ് മാന ദണ്ഡങ്ങള്‍ പാലിച്ച് അധ്യയന വര്‍ഷം ആരംഭിക്കുമെന്നും ഡി.ഡി.ഇ. അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!