പാലക്കാട് : മഴക്കാല രോഗ പ്രതിരോധത്തിനായും റോഡുകളിലും പൊതു ഇടങ്ങളിലും വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായും മാലിന്യ സംസ്‌ക്കരണവും വഴിയരികില്‍ അടിഞ്ഞുകൂടിയിട്ടുള്ള മാലിന്യ നീക്കവും കൃത്യമാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം. ജി ല്ലാ കലക്ടര്‍ മൃണ്‍മയി ജോഷിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈനാ യാണ് ജില്ലാ വികസന സമിതി യോഗം നടന്നത്.ജില്ലയിലെ പഞ്ചായ ത്തുകളില്‍ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് പതിവു പ്രവര്‍ ത്തനങ്ങള്‍ കൃത്യമായി നടക്കുന്നുണ്ട്. എന്നാല്‍ നഗരസഭകളില്‍ മാലിന്യ സംസ്‌കരണത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെ ന്നും യോഗം വിലയിരുത്തി.
മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി മാലിന്യങ്ങള്‍ നീക്കം ചെ യ്യുന്നതിനും ഡ്രൈഡേ ആചരിക്കുന്നതിനും മെയ് 20ന് പഞ്ചായത്ത് സെക്രട്ടറിമാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ അവലോകനയോഗം നടത്തി പുരോഗതി വിലയിരുത്തിയതായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഇതിനായി തദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രത്യേക പദ്ധതിനിര്‍വഹണ നിരീ ക്ഷണം (പെര്‍ഫോമന്‍സ് ഓഡിറ്റ് ) നടന്നുവരുന്നുണ്ട്. പഞ്ചായത്തു കളിലെ മാലിന്യ സംഭരണ കേന്ദ്രങ്ങളിലെ കെട്ടിക്കിടക്കുന്ന മാലി ന്യങ്ങള്‍ തരംതിരിച്ച് നീക്കം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാണെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു.