കോട്ടോപ്പാടം: സിവിൽ സർവീസ് ഉൾപ്പെടെയുള്ള വിവിധ മത്സര പരീക്ഷകൾക്ക് വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിനായി കോട്ടോ പ്പാടം ഗൈഡൻസ് ആൻ്റ് അസിസ്റ്റൻസ് ടീം ഫോർ എംപവറിങ് സൊ സൈറ്റി സൗജന്യമായി നടപ്പാക്കുന്ന കരിയർ ആൻ്റ് ലീഡർഷിപ്പ് ആ ക്ടിവേഷൻ പ്രോജക്ടിൻ്റെ രണ്ടാംഘട്ടമായി ഏകദിന സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു.പുത്തനറിവുകളും നവ്യാനുഭവങ്ങളും പുതിയ കാല ത്തെ നേരിടാനുള്ള ജീവിത നൈപുണി ശേഷികളുമായി കുട്ടിപ്രതി ഭകൾക്ക് ആവേശം പകർന്ന ക്യാമ്പ് എം.ഇ. എസ് കല്ലടി കോളേജ് പ്രിൻസിപ്പാൾ ഡോ.വി.എ.ഹസീന ഉദ്ഘാടനം ചെയ്തു.കോട്ടോപ്പാടം കെ.എ.എച്ച് ഹയർസെക്കൻ്ററി സ്കൂളിൽ നടന്ന ചടങ്ങിൽ ഗേറ്റ്സ് പ്രസിഡണ്ട് ഹമീദ് കൊമ്പത്ത് അധ്യക്ഷനായി.പഠന സെഷനുക ൾക്ക് പരിശീലകരായ ജമാലുദ്ദീൻ മാളിക്കുന്ന്, റസാഖ് പാറമ്മൽ, നൂസിയ നേതൃത്വം നൽകി.ഗ്രാമപഞ്ചായത്തംഗം കെ.ടി.അബ്ദുള്ള, ക്യാമ്പ് ഡയറക്ടർമാരായ സിദ്ദീഖ് പാറോക്കോട്, സലീം നാലകത്ത്, കെ.എ.ഹുസ്നി മുബാറക്, കരിയർ വിങ് ചെയർമാൻ എം.മുഹമ്മദലി മിഷ്കാത്തി, എ.കെ.കുഞ്ഞയമു,എൻ.ഒ.സലീം,കെ.ഫെമീഷ് പ്രസംഗി ച്ചു.കോട്ടോപ്പാടം പഞ്ചായത്ത് പരിധിയിലെ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് വിജയികളെ ചടങ്ങിൽ അനുമോദിച്ചു.
സമാപന സെഷൻ ഗേറ്റ്സ് ജനറൽ സെക്രട്ടറി അസീസ് കോട്ടോപ്പാ ടം ഉദ്ഘാടനം ചെയ്തു.ക്ലാപ് പഠന പദ്ധതിയിൽ മികവ് പുലർത്തിയ പ്രതിഭകളാണ് ക്യാമ്പിൽ പങ്കെടുത്തത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!