മണ്ണാര്‍ക്കാട്: ‘ചൂഷണമുക്ത ആത്മീയത, സൗഹൃദത്തിന്റെ രാഷ്ട്രീ യം ‘ എന്ന പ്രമേയത്തില്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മ റ്റി ആചരിക്കുന്ന ക്യാമ്പയിനിന്റെ ജില്ലാതല പരിപാടിയുടെ പ്രഖ്യാ പനം ഇന്ന് മണ്ണാര്‍ക്കാട് ഇസ്ലാമിക് സെന്ററില്‍ വെച്ച് നടക്കും. ക്യാ മ്പയിനിന്റെ ഭാഗമായി ജില്ലാ തലത്തില്‍ പ്രതിരോധ നിരയും പൊ തുസമ്മേളനവും മേഖല തലങ്ങളില്‍ പദയാത്രയും ലീഡേഴ്‌സ് മീറ്റും ക്ലസ്റ്ററുകളില്‍ പ്രമേയ പ്രഭാഷണവും യൂണിറ്റുകളില്‍ ഫാമിലി മീറ്റ്, ലഘുലേഖ വിതരണം എന്നിവയും നടക്കും.ജില്ലാ തലത്തിലുള്ള പ്രതിരോധനിരയുടെയും പൊതുസമ്മേളനത്തിന്റെയും പ്രഖ്യാപന വും സ്വാഗത സംഘ രൂപീകരണവും ഇന്ന് വൈകീട്ട് നാലിന് മണ്ണാര്‍ ക്കാട് ഇസ്ലാമിക് സെന്ററില്‍ വെച്ച് നടക്കും.സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ കൊടക്കാട് പ്രാര്‍ത്ഥന നടത്തും.സമസ്ത ജില്ലാ ജനറല്‍ സെ ക്രട്ടറി ഇ.അലവി ഫൈസി കുളപ്പറമ്പ് ഉദ്ഘാടനം ചെയ്യും. എസ്.കെ .എസ്. എസ് . എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് ഹുസൈന്‍ തങ്ങള്‍ കൊടക്കാട് അധ്യക്ഷനാകും.മുസ്തഫ അഷ്‌റഫി കക്കുപ്പടി, എന്‍. ഹബീബ് ഫൈസി കോട്ടോപ്പാടം എന്നിവര്‍ പ്രഭാഷണം നടത്തും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും പോഷക ഘടകങ്ങളു ടെയും സംസ്ഥാന – ജില്ലാ ഭാരവാഹികള്‍ പങ്കെടുക്കും.ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് കമാലി ഫൈസി സ്വാഗതവും വര്‍ക്കിംഗ് സെക്ര ട്ടറി മുഹ്‌സിന്‍ കമാലി നന്ദിയും പറയും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!