തച്ചനാട്ടുകര: ചാമപ്പറമ്പ് ഇളമഠത്തില്‍ ഉണ്ണികൃഷ്ണന്റേയും പ്രമിത യുടേയും മക്കളായ ശിഖയുടെയും വൈഗയുടെയും വീടെന്ന സ്വപ് നം പൂവണിഞ്ഞു.ആ വലിയ സ്വപ്‌നം സഫലമാക്കിയത് തച്ചനാട്ടു കര പഞ്ചായത്ത് പ്രസിഡന്റ് കെപിഎം സലീം മാസ്റ്ററും. തെരഞ്ഞെ ടുപ്പ് വേളയില്‍ ചാമപ്പറമ്പില്‍ വോട്ട് ചോദിച്ചത്തെിയ സലീം മാസ്റ്റ റോട് കുരുന്നുകള്‍ ചോദിച്ചത് ജയിച്ചാല്‍ വീട് വെച്ച് നല്‍കാമോ യെന്നായിരുന്നു.ജയിച്ചാലും തോറ്റാലും വീട് വെച്ച് നല്‍കുമെന്ന് സലീം മാസ്റ്റര്‍ പറഞ്ഞു.അദ്ദേഹം ജയിച്ചു.പഞ്ചായത്തിന്റെ പ്രസി ഡന്റുമായി.കുട്ടികള്‍ക്ക് നല്‍കിയ വാക്കും പാലിച്ചു. തിരഞ്ഞെടുപ്പ് ജയത്തിന്റെ പിറ്റേന്നാള്‍ തന്നെ വീട് പണി ആരംഭിച്ചു.ചാമപ്പറമ്പ് മുസ്ലിം ലീഗ് കമ്മിറ്റിയും പ്രവാസികളും സ്‌നേഹവീടൊരുക്കാന്‍ സലീമിനൊപ്പം നിന്നു.തിരക്കുകള്‍ മാറ്റി വെച്ച് വീട് നിര്‍മാണ ത്തിന്റെ ഓരോ ഘട്ടത്തിലും സലീം നേരിട്ടെത്തി അന്വേഷിച്ചു. എല്ലാ പണികളും പൂര്‍ത്തിയായ വീടിന്റെ താക്കോല്‍ ദാനം ഇന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ കുട്ടികള്‍ക്ക് കൈമാറും.