മണ്ണാര്‍ക്കാട്: എ.ഇ.എസ് കല്ലടി കോളജിന്റെ മുന്‍വശത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി ദേശീയപാത അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് പരാതി നല്‍കി. റോഡ് വികസന ത്തിനായി നഗരസഭയുടെ കീഴിലുള്ള ബസ് കാത്തിരിപ്പു കേന്ദ്രം നേ രത്തെ പൊളിച്ച് നീക്കിയിരുന്നു.കോളേജ് അധികൃതര്‍ മതില്‍ പൊ ളിച്ച് സ്ഥലം നല്‍കി.നിരവധി സ്വാകര്യ വ്യക്തികള്‍ പാതയുടെ വികസനത്തിനായി ഭൂമി വിട്ട് നല്‍കിയിട്ടുണ്ട്.എന്നാല്‍ കോളേജിന് മുന്‍വശത്തുള്ള മുഹമ്മദ് മുസ്തഫ സ്മാരക കാത്തിരിപ്പു കേന്ദ്രം പൊ ളിച്ച് നീക്കാത്തത് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ടെന്ന് പരാ തിയില്‍ ചൂണ്ടിക്കാട്ടി.ഉപയോഗ ശൂന്യമായ ബസ് കാത്തിരിപ്പു കേ ന്ദ്രം പൊളിച്ച് നീക്കാന്‍ ആവസ്യമായ നടപടികള്‍ സ്വീകരിക്കണ മെന്നും ആവശ്യപ്പെട്ടു.എം.എസ്.എഫ് മണ്ഡലം ജനറല്‍ സെക്രട്ടറി ഷജീര്‍ ചങ്ങലീരി പരാതി കൈമാറി. ജില്ലാ ജനറല്‍ സെക്രട്ടറി ഹംസ.കെ.യു, അനീസ്, നഫാഹ്, അനസ് തുടങ്ങിയവര്‍ സംബ ന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!