കാഞ്ഞിരപ്പുഴ: കല്ലാംകുഴിയില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തക രായ പള്ളത്ത് കുഞ്ഞു ഹംസ, നൂറുദ്ദീന്‍ എന്നിവരുടെ വീട് സിപി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി കെ.ശശി സന്ദര്‍ശിച്ചു. ആക്രമ ണത്തില്‍ ഗുരുതരമായി പരിക്കേറ്റ മൂത്ത സഹോദരന്‍ കുഞ്ഞു മുഹ മ്മദ് അവരുടെ മകന്‍ സുഹൈല്‍,മരണപ്പെട്ട ഹംസയുടെ മകന്‍ ആദില്‍, നൂറുദ്ദീന്റെ മകന്‍ ഫായിസ് എന്നിവരുമായി പി കെ.ശശി സംസാരിച്ചു.കേസിലെ മുഴുവന്‍ പ്രതികളെയും കോടതി കഴിഞ്ഞ ആഴ്ച ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. പ്രതികള്‍ക്ക് മേല്‍ ക്കോടതിയെ സമീപിക്കാന്‍ ഇനിയും പിന്തുണ നല്‍കുമെന്ന മുസ്ലിം ലീഗ് സംസ്ഥാന നേതാവ് സൂചന നല്‍കിയ സാഹചര്യത്തില്‍ കുടും ബാംഗങ്ങളെ കണ്ടു കേസിന്റെ കാര്യങ്ങള്‍ വിശദമായി സംസാരി ച്ചു.പാര്‍ട്ടി ഏരിയ സെക്രട്ടറി യു.ടി.രാമകൃഷ്ണന്‍ ഏരിയ കമ്മിറ്റി അംഗം ശോഭന്‍കുമാര്‍,എല്‍ സി.സെക്രട്ടറി, കെ.ലിലീപ്കുമാര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതീ രാമരാജന്‍,ലോക്കല്‍ കമ്മിറ്റി അംഗ ങ്ങളായ എ രാജഗോപാല്‍, നിസാര്‍ മുഹമ്മദ്,കെ രാധാകൃഷ്ണന്‍ സുനേഷ് കെ.എസ്, ആര്‍ അനൂജ് വാര്‍ഡ് മെമ്പര്‍മാരായ മുഹമ്മദാ ലി,ഷാജഹാന്‍ എന്നിവരും കൂടെയുണ്ടായിരുന്നു.