അലനല്ലൂര്‍: കാഴ്ച സാംസ്‌കാരികവേദി മാനവമൈത്രി സംഗമം സം ഘടിപ്പിച്ചു.സ്വന്തം കാര്യസാധ്യത്തിനായി ചിലര്‍ അരക്ഷിതത്വ ബോധവും പരസ്പരം സംശയവും വളര്‍ത്തി മനുഷ്യരെ തമ്മില്‍ തല്ലിച്ച് നാട്ടില്‍ സമാധാനം തകര്‍ക്കുന്നതിനെതിരെ സമൂഹം ഒന്നി ച്ച് നില്‍ക്കണമെന്ന് സംഗമം ആഹ്വാനം ചെയ്തു.താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് വി.അബ്ദുള്ള ഉദ്ഘാടനം ചെയ്തു. പി.ഗോപാ ലകൃഷ്ണന്‍ അധ്യക്ഷനായി.ടി.പി സഷീര്‍ കേശവന്‍ അനുസ്മരണ പ്രഭാഷണം നടത്തി.രാധാകൃഷ്ണന്‍ ചൂരക്കാട്ടില്‍,വി.എം.പ്രിയ എന്നി വര്‍ സംസാരിച്ചു.തുടര്‍ന്ന് നടന്ന കാഴ്ച 76-ാമത് മെഹ്ഫിലില്‍ സി. ശ്രീരഞ്ജിനി,പി.സുകുമാരന്‍,കൃഷ്ണകുമാര്‍,സുരേന്ദ്രന്‍,കെ.അരവിന്ദന്‍ തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു.