അലനല്ലൂര്‍: ഗ്രാമ പഞ്ചായത്ത് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിനുള്ള ഫണ്ടുകള്‍ നൂറ് ശതമാനം ചെലവഴിച്ചതിന് പദ്ധതി നിര്‍വ്വഹണ ഉദ്യോഗസ്ഥനായ അസി. സെ ക്രട്ടറി ജിബുമോന്‍ ഡാനിയേല്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ മികവിനുള്ള പുരസ്‌കാരം ലഭിച്ചു.തൃശ്ശൂരില്‍ നടന്ന ചടങ്ങില്‍ തദ്ദേ ശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്ററുടെ സാന്നി ദ്ധ്യത്തില്‍ വകുപ്പ് തലവനും പഞ്ചായത്ത് ഡയറക്ടറുമായ എച്ച് ദിനേ ശന്‍ ഐഎഎസില്‍ നിന്നും ജിബുമോന്‍ ഡാനിയേല്‍ പുരസ്‌കാരം ഏറ്റുവാങ്ങി.അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത സന്നിഹതയായിരുന്നു.മുന്നേറ്റം പദ്ധതിയുടെ ഭാഗമായി പട്ടികജാ തി,പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ് ടോപ്പ് വിതരണം ഉള്‍പ്പടെ യുള്ള പദ്ധതികളാണ് അലനല്ലൂര്‍ പഞ്ചായത്ത് നടപ്പിലാക്കിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!