അലനല്ലൂര്‍: കയ്യില്‍ കാശില്ലെങ്കിലും ഉച്ചനേരത്ത് അലനല്ലൂരിലെ ത്തിയാല്‍ ഇനിയാര്‍ക്കും വിശന്നിരിക്കേണ്ടി വരില്ല.ഒരു നേരത്തെ വിശപ്പകറ്റാന്‍ തെരുവില്‍ കഴിയുന്നവര്‍ക്കും മറ്റുള്ളവരോട് കൈനീ ട്ടേണ്ട കാര്യമില്ല.വ്യാപാരികളുടെ വിശപ്പ് രഹിത അലനല്ലൂര്‍ പദ്ധതി അന്നത്തിന് അത്താണിയാകും.
പലവിധ ആവശ്യങ്ങള്‍ക്കായി അലനല്ലൂരിന് പുറത്ത് നിന്നുമെത്തു ന്ന പാവപ്പെട്ടയാളുകള്‍ കയ്യില്‍ പണമില്ലാത്തിനാല്‍ ഭക്ഷണം കഴി ക്കാന്‍ ബുദ്ധിമുട്ടുന്നത് കണ്ടാണ് വിശപ്പു രഹിത അലനല്ലൂര്‍ എന്ന പേരില്‍ പദ്ധതി ആവിഷ്‌കരിച്ചത്.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അലനല്ലൂര്‍ യൂണിറ്റ് യൂത്ത് വിങ്ങാണ് പദ്ധതി യ്ക്ക് ചുക്കാന്‍ പിടിക്കുന്നത്.അയ്യപ്പന്‍കാവിലന് സമീപത്തെ ഹോ ട്ടല്‍ അപ്‌സര,ചന്തപ്പടിയിലെ നൈസ് ഫുഡ്‌കോര്‍ട്ട്,കുളപ്പറമ്പിലെ അല്‍ജസീറ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നട പ്പിലാക്കുന്നത്.അര്‍ഹരായവര്‍ക്കുള്ള സൗജന്യ ഭക്ഷണ കൂപ്പണുകള്‍ ഈ ഹോട്ടലുകളില്‍ ലഭ്യമാകും.ഇവിടങ്ങളിലുള്ള വിശപ്പുരഹിത ബോക്‌സില്‍ കഴിയാവുന്ന സംഭാവന നല്‍കി പൊതുജനങ്ങള്‍ക്കും പദ്ധതിയില്‍ പങ്കാളിയാകാം.
വിശപ്പു രഹിത അലനല്ലൂര്‍ പദ്ധതിയുടെ ഉദ്ഘാടനം എന്‍ ഷംസുദ്ദീ ന്‍ എംഎല്‍എ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ബാബു മൈക്രോടെക്കിന് കൂപ്പണ്‍ നല്‍കി ഉദ്ഘാടനം ചെയ്തു.യൂത്ത് വിങ്ങ് പ്രസിഡണ്ട് യൂസഫ് ചോലയില്‍ അധ്യക്ഷനായി.സ്റ്റേറ്റ് റസ്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ യൂത്ത് വിങ്ങ് അംഗം അസ്മില്‍ പാറപ്പുറത്തിനെ ചടങ്ങില്‍ ആദരി ച്ചു.ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി പി പി കെ അബ്ദുറഹ്മാന്‍, ട്രഷറര്‍ നിയാസ് കൊങ്ങത്ത്,വൈസ് പ്രസിഡണ്ട് സലീം എസ് ബി, വ്യാപാരി നേതാക്കളായ യൂസഫ് മഠത്തില്‍, രാജഗോപാലന്‍, ബഷീര്‍ ഫോര്‍ഫോണ്‍, ആരിഫ് തുവ്വശ്ശീരി, സലീം ബ്രദേഴ്‌സ്, ഇക്കരിമത്ത്, ഷാഫി നറുകോട്ടില്‍, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖ രായ കാസിം ആലായന്‍,യൂസഫ് പാക്കത്ത്,ഹംസ ആക്കാടന്‍,നാസര്‍ പി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.യൂത്ത് വിങ്ങ് സെക്രട്ടറി വിഷ്ണു അലനല്ലൂര്‍ സ്വാഗതം പറഞ്ഞു.