അലനല്ലൂര്‍: ധീര ദേശാഭിമാനികളായ നാനാജാതി മതസ്ഥര്‍ ഒറ്റക്കെ ട്ടായി അണിനിരന്ന് പടപൊരുതി ബ്രിട്ടീഷുകാരില്‍ നിന്നും സ്വതന്ത്ര മാക്കിയ ഇന്ത്യയെ നാനാ വിധത്തിലും നശിപ്പിക്കാന്‍ ശ്രമിക്കുമ്പോ ള്‍ രാജ്യത്തിന്റെ പൂര്‍വകാല പ്രതാപം വീണ്ടെടുക്കാന്‍ മതനിരപേ ക്ഷ- ജനാധിപത്യവിശ്വാസികള്‍ മുന്നോട്ടു വരേണ്ട സമയം ആസന്ന മായിട്ടുണ്ടെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ അലനല്ലൂര്‍ മണ്ഡലം സമിതി സംഘടിപ്പിച്ച മുജാഹിദ് സമ്മേളനം അഭിപ്രായപ്പെ ട്ടു.നെഹ്‌റുവിനെ പോലുള്ള മഹാന്‍മാര്‍ പടുത്തുയര്‍ത്തിയ രാജ്യ ത്തിന്റെ യശസ്സും അഭിവൃദ്ധിയും നഷ്ടമായിക്കൊണ്ടിരിക്കുക യാണ്. നാനാത്വത്തിലെ ഏകത്വമെന്ന, രാജ്യത്തിന്റെ മനോഹരമാ യ സങ്കല്‍പത്തെ ഇല്ലാതാക്കാനും ഏകശിലാത്മക രാജ്യമാക്കി മാറ്റാ നുമുള്ള ശ്രമത്തെ ചെറുത്തു തോല്‍പിച്ചില്ലെങ്കില്‍ നശിക്കുന്നത് രാ ജ്യം തന്നെയായിരിക്കും.പൗരത്വ വിഷയത്തിലെ ഇരട്ടത്താപ്പ് നയം, പശുവിന്റെ പേരിലുള്ള കൊലപാതകങ്ങള്‍, മര്‍ദനങ്ങള്‍, ആസൂത്രി തമായ ന്യൂനപക്ഷ -ദലിത് വേട്ട, രാജ്യത്തെ ഹിന്ദു രാഷ്ട്രമായി പ്ര ഖ്യാപിക്കണമെന്ന മുറവിളികള്‍, പച്ചയായ നീതി നിഷേധം തുടങ്ങി യ; ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ഇന്ത്യയെന്ന രാജ്യ ത്തെ വിഭാവനം ചെയ്ത നേതാക്കള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്തതാണെന്നും സമ്മേളനം കൂട്ടിച്ചേര്‍ത്തു.

‘ധാര്‍മിക ജീവിതം സുരക്ഷിത സമൂഹം’ എന്ന പ്രമേയത്തില്‍ സംഘ ടിപ്പിച്ച സമ്മേളനം അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വിസ്ഡം അലനല്ലൂര്‍ മണ്ഡലം പ്രസിഡന്റ് ടി.കെ. സദഖത്തുല്ല അധ്യക്ഷത വഹിച്ചു. ജാമിഅഃ അല്‍ ഹിന്ദ് അല്‍ ഇസ്ലാമിയ്യയില്‍ നിന്നും ‘അല്‍ ഹികമി’ ബിരുദം നേടിയ വിസ്ഡം സ്റ്റുഡന്റ്‌സ് ജില്ലാ സെക്രട്ടറി റിഷാദ് അല്‍ ഹികമി പൂക്കാടഞ്ചേരി, മണ്ഡലം സെക്ര ട്ടറി ഷാനിബ് അല്‍ ഹികമി കാര എന്നിവര്‍ക്ക് വിസ്ഡം മണ്ഡലം സമിതി നല്‍കുന്ന ഉപഹാരം അഡ്വ. എന്‍. ഷംസുദ്ധീന്‍ എം.എല്‍.എ കൈമാറി.ജാമിഅഃ അല്‍ ഹിന്ദ് ഡയറക്ടര്‍ ഫൈസല്‍ മൗലവി പുതുപ്പറമ്പ് ‘ചൂഷണ മുക്തമായ ആദര്‍ശം’ എന്ന വിഷയത്തിലും, പ്രമുഖ പ്രഭാഷന്‍ മുജാഹിദ് ബാലുശ്ശേരി ‘മരണമെത്തും മുമ്പേ’ എന്ന വിഷയത്തിലും പ്രഭാഷണം നടത്തി. വിസ്ഡം മണ്ഡലം സെക്രട്ടറി എം. സുധീര്‍ ഉമ്മര്‍, വിസ്ഡം യൂത്ത് മണ്ഡലം പ്രസിഡന്റ് കെ.പി. ഉണ്ണീന്‍ബാപ്പു എന്നിവര്‍ സംസാരിച്ചു.

‘ഇന്ത്യ; നമുക്ക് നഷ്ടപ്പെടരുത്’ എന്ന പ്രമേയത്തില്‍ നടന്ന സൗഹൃദ സമ്മേളനം വിസ്ഡം പാലക്കാട് ജില്ലാ സെക്രട്ടറി റഷീദ് കൊടക്കാട്ട് ഉദ്ഘാടനം ചെയ്തു. നേര്‍പഥം വാരിക എഡിറ്റര്‍ ഉസ്മാന്‍ പാലക്കാഴി അധ്യക്ഷത വഹിച്ചു.വിസ്ഡം യൂത്ത് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം നിഷാദ് സലഫി പട്ടാമ്പി വിഷയാവതരണം നടത്തി.
യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത, ഡി.വൈ.എഫ്.ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ശ്രീരാജ് വെള്ളപ്പാടം, യൂത്ത് ലീഗ് മണ്ണാര്‍ക്കാട് നിയോ ജക മണ്ഡലം പ്രസിഡന്റ് അഡ്വ.ഷമീര്‍ പഴേരി, വിസ്ഡം യൂത്ത് പാലക്കാട് ജില്ലാ പ്രവര്‍ത്തക സമിതി അംഗം ഷരീഫ് കാര, മണ്ഡലം ട്രഷറര്‍ ഫിറോസ്ഖാന്‍ സ്വലാഹി, വിസ്ഡം സ്റ്റുഡന്റ്‌സ് മണ്ഡലം സെക്രട്ടറി ശാനിബ് അല്‍ ഹികമി എന്നിവര്‍ സംസാരിച്ചു.

ദഅവ സംഗമം വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.മുഹമ്മദ് അന്‍വര്‍ ഉദ്ഘാടനം ചെയ്തു. വിസ്ഡം അലനല്ലൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് സി.പി.ശരീഫ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പി. മുജീബ് സലഫി, വി.പി. ബഷീര്‍, കെ. ഷിഹാസ്, ഷറഫുദ്ദീന്‍ ശറഫി എന്നിവര്‍ സംസാരിച്ചു.ബാലസമ്മേളനം വിസ്ഡം ബാലാവേദി ജില്ലാ കണ്‍വീനര്‍ സാജിദ് പുതുനഗരം ഉദ്ഘാടനം ചെയ്തു. വിസ്ഡം സ്റ്റുഡന്റ്‌സ് പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് സുല്‍ഫീക്കര്‍ പാലക്കാഴി അധ്യക്ഷത വഹിച്ചു. അംജദ് മദനി, വിസ്ഡം ബാലാവേദി മണ്ഡലം കണ്‍വീനര്‍ അസ്ലം പാലക്കടവ്, ഫാരിസ് തടിയംപറമ്പ് എന്നിവര്‍ ക്ലാസെടുത്തു.

വനിതാ സമ്മേളനം വിസ്ഡം വിമണ്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. റസീല ഉദ്ഘാടനം ചെയ്തു. അലനല്ലൂര്‍ മണ്ഡലം പ്രസിഡന്റ് സലീന പാലക്കാഴി അധ്യക്ഷത വഹിച്ചു. അലനല്ലൂര്‍ ഗ്രാമപഞ്ചാ യത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലൈല ഷാജഹാന്‍ മുഖ്യാതിഥിയായി.മുസ്തഫ മദനി മമ്പാട് ‘വീട്ടിലെ വെളിച്ചമാകാം’ എന്ന വിഷയത്തിലും, ജാമിഅഃ അല്‍ ഹിന്ദ് പ്രൊ. സി.കെ. മൂസ സ്വലാഹി ‘ആരാധന ആത്മാര്‍ത്ഥമാക ണം’ എന്ന വിഷയത്തിലും പ്രഭാഷണം നടത്തി. വിസ്ഡം വിമണ്‍ അലനല്ലൂര്‍ മണ്ഡലം സെക്രട്ടറി സക്കീന അലനല്ലൂര്‍, ട്രഷറര്‍ മുംതാസ് ചിരട്ട ക്കുളം എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!