അലനല്ലൂര്‍: ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അലനല്ലൂര്‍ യൂണിറ്റിലെ വ്യാപാരിക ള്‍ക്കായി ഭക്ഷ്യസുരക്ഷ രജിസ്ട്രേഷന്‍,ജലപരിശോധന ക്യാമ്പ് സം ഘടിപ്പിച്ചു.മണ്ണാര്‍ക്കാട് സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ പി.വി ആസാദ് ഉദ്ഘാടനം ചെയ്തു.ഭക്ഷണസാധനങ്ങള്‍ കൈകാര്യം ചെയ്യു ന്ന എല്ലാ സ്ഥാപനങ്ങളും ഫുഡ് സേഫ്റ്റി രജിസ്ട്രേഷന്‍ നിര്‍ബന്ധമാ യും എടുക്കണം.വര്‍ഷത്തില്‍ 12 ലക്ഷത്തില്‍ താഴെ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷനും മറ്റുള്ളവര്‍ ഭക്ഷ്യ സുരക്ഷാ ലൈസന്‍സുമാണ് എടുക്കേണ്ടത്.ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ബാബു മൈക്രോടെക്ക് അധ്യക്ഷനായി.യൂണിറ്റ് ട്രഷറര്‍ നിയാസ് കൊങ്ങത്ത്,സെക്രട്ടറിയേറ്റ് അംഗങ്ങളായ രാധാ കൃഷ്ണന്‍, കെ ജി സെബാസ്റ്റ്യന്‍,നജീബ് പി,ജംഷാദ് തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!