കോട്ടോപ്പാടം: പഞ്ചായത്തിലെ പട്ടികവര്‍ഗ കോളനികളില്‍ 2022-23 വാര്‍ഷിക പദ്ധതിയില്‍ നടപ്പിലാക്കേണ്ട പദ്ധതികളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ഊരുകൂട്ടം ചേര്‍ന്നു.പൊതുവപ്പാടം, കാരക്കാട്, കോട്ടക്കുന്ന്,ചൂരിയോട്,തോടുകാട്,അമ്പലപ്പാറ,ഇരട്ടവാരി ഊരുക ളിലാണ് യോഗം ചേര്‍ന്നത്.
അമ്പലപ്പാറയില്‍ പുതിയ അങ്കണവാടി,കമ്മ്യൂണിറ്റി ഹാള്‍, കോള നികളില്‍ സംരക്ഷണഭിത്തി എന്നിവ നിര്‍മിക്കുക,കറവപശു വി തരണം,ആട് വളര്‍ത്തല്‍ ധനസഹായം,വന്യമൃഗങ്ങളില്‍ നിന്നുള്ള സംരക്ഷണത്തിനായി ഫെന്‍സിംഗ്,മെഡിക്കല്‍ ക്യാമ്പ്,ലഹരിവി മുക്ത കോളനികളാക്കുന്നതിന് ക്യാമ്പുകളും കൗണ്‍സിലിങ്ങും നടത്താനുമുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കാന്‍ തീരുമാനിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു. ഊരുമൂപ്പന്‍മാര്‍ അധ്യക്ഷരായി.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസി ഡന്റ് ശശികുമാര്‍,സ്ഥിരം സമിതി അധ്യക്ഷരായ പാറയില്‍ മുഹ മ്മദാലി,റഫീന മുത്തനില്‍,ജനപ്രതിനിധികളായ നിജോ വര്‍ഗീ സ്,ഒ.ഇര്‍ഷാദ്,ഒ.ആയിഷ,നൂറുല്‍സലാം,റഷീദ പുളിക്കല്‍, പഞ്ചായ ത്ത് സെക്രട്ടറി ടി.കെ ദീപു,അസി.സെക്രട്ടറി ആര്‍ പത്മാദേവി, ടിഇഒ ഗിരിജ,ജെഎച്ച്ഐ പി.വിനോദ്,എസ്ടി പ്രമോട്ടര്‍ അനൂപ്, എ.റോജ,ആശ,കുടുംബശ്രീ പ്രവര്‍ത്തകര്‍,സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.