അലനല്ലൂർ: മനുഷ്യമനസ്സുകളിൽ സൗഹാർദ്ദത്തിന്റെയും ധാർമിക തയുടെയും പുതുനാമ്പുകൾ തീർക്കുക എന്ന ലക്ഷ്യത്തിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ, വിസ്ഡം യൂത്ത്, വിസ്ഡം സ്റ്റുഡന്റ്സ്, വിസ്ഡം വിമൺ അലനല്ലൂർ മണ്ഡലം സമിതികൾ സംയുക്തമായി സംഘടിപ്പിക്കുന്ന അലനല്ലൂർ മണ്ഡലം മുജാഹിദ് സമ്മേളനത്തിന് ഉജ്ജ്വല തുടക്കം.
“ധാർമിക ജീവിതം സുരക്ഷിത സമൂഹം” എന്ന പ്രമേയത്തിൽ സം ഘടിപ്പിക്കുന്ന സമ്മേളനം വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷ ൻ സംസ്ഥാന വൈസ് പ്രസിഡന്റ് അബൂബക്കർ സലഫി ഉദ്ഘാടനം ചെയ്തു. മണ്ഡലം ജോയിന്റ് സെക്രട്ടറി വി.ഷൗക്കത്തലി അൻസാരി അധ്യക്ഷത വഹിച്ചു.
വിസ്ഡം പാലക്കാട് ജില്ലാ പ്രസിഡന്റ് ഹംസക്കുട്ടി സലഫി “സൽഗുണ സമ്പന്നരാകാം” എന്ന വിഷയത്തിലും, വിസ്ഡം യൂത്ത് ജില്ലാ പ്രസിഡ ന്റ് ടി.കെ ത്വൽഹത്ത് സ്വലാഹി “നന്മയുടെ കൈത്തിരിയേന്താം” എന്ന വിഷയത്തിലും, പീസ് റേഡിയോ സി.ഇ.ഒ പ്രൊഫ. ഹാരിസ് ബ്നു സലീം “അതിജീവനത്തിന്റെ നേർവഴി” എന്ന വിഷയത്തിലും പ്രഭാഷണം നടത്തി. വിസ്‌ഡം സ്റ്റുഡന്റ്സ് പാലക്കാട് ജില്ലാ സെ ക്ര ട്ടറി പി.കെ റിഷാദ് അൽ ഹികമി പൂക്കാടഞ്ചേരി, വിസ്‌ഡം യൂത്ത് അലനല്ലൂർ മണ്ഡലം സെക്രട്ടറി അബ്ദുൽ അസീസ് സ്വലാഹി,
വിസ്‌ഡം അലനല്ലൂർ മണ്ഡലം പ്രസിഡണ്ട് ടി.കെ സദഖത്തുല്ല, സെക്രട്ടറി എം. സുധീർ ഉമ്മർ, ജോയിന്റ് സെക്രട്ടറി ജാഫർ തടിയംപറമ്പ് എന്നിവർ പ്രസംഗിച്ചു.