കാഞ്ഞിരപ്പുഴ: കാഞ്ഞിരപ്പുഴ ഉദ്യാന നവീകരണത്തില്‍ അഴിമതി യാരോപിച്ച് സിപിഐ കാഞ്ഞിരപ്പുഴ ലോക്കല്‍ കമ്മിറ്റി കെപിഐ പി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.ഉദ്യാനത്തില്‍ കളി ഉപകരണങ്ങള്‍ വാങ്ങിയതില്‍ വന്‍ അഴിമതിയുണ്ടെന്നും ഉപകരണ ങ്ങളില്‍ പലതും ഗുണനിലവാരമില്ലാത്തതാണെന്നും സമരക്കാര്‍ ആരോപിച്ചു.ഉദ്യാനത്തിനകത്തും പുറത്തും ടെണ്ടര്‍ ചെയ്ത് വേണം പദ്ധതികള്‍ നടത്തണമെന്നിരിക്കെ സെല്‍ഫി സ്‌പോട്ട് സ്ഥാപിക്കാ ന്‍ സ്വര്‍ണവ്യാപാരിക്ക് പ്രത്യേക പരിഗണന നല്‍കിയത് പ്രതിഷേ ധാര്‍ഹമാണെന്നും സിപിഐ ചൂണ്ടിക്കാട്ടി.
കിസാന്‍ സഭ ജില്ലാ സെക്രട്ടറി മണികണ്ഠന്‍ പൊറ്റശ്ശേരി ഉദ്ഘാടനം ചെയ്തു.സിപിഐ കോങ്ങാട് മണ്ഡലം സെക്രട്ടറി പി.ചിന്നക്കുട്ടന്‍ അധ്യക്ഷനായി.തച്ചമ്പാറ ലോക്കല്‍ സെക്രട്ടറി ജോര്‍ജ് തച്ചമ്പാറ, കരിമ്പ ലോക്കല്‍ സെക്രട്ടറി രാധാകൃഷ്ണന്‍,കിസാന്‍ സഭ മണ്ഡലം പ്രസിഡന്റ് ചാണ്ടി തുണ്ടുമണ്ണില്‍ തുടങ്ങിയവര്‍ സംസാരിച്ചു .കാ ഞ്ഞിരപ്പുഴ ലോക്കല്‍ സെക്രട്ടറി കെ.രാമന്‍കുട്ടി സ്വാഗതവും എ ഐവൈഎഫ് കോങ്ങാട് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് സ്വാലിഹ് നന്ദിയും പറഞ്ഞു.