കാഞ്ഞിരപ്പുഴ: പൂഞ്ചോല മാന്തോണിയില്‍ ജനവാസ കേന്ദ്രത്തി ലിറങ്ങിയ കാട്ടാനകള്‍ വന്‍തോതില്‍ കൃഷി നശിപ്പിച്ചു.പ്രദേശ വാസികളുടെ അഞ്ഞൂറിലധികം വാഴയും ,150ഓളം കമുങ്ങും, നൂറിലധികം തെങ്ങിന്‍ തൈകളുമാണ് നശിച്ചത്.കഴിഞ്ഞ ദിവ സമാണ് സംഭവം.പാങ്ങോട് ഭാഗത്തെ തകര്‍ന്നുകിടക്കുന്ന വൈദ്യു തി വേലി ചവിട്ടി പൊളിച്ചാണ് കാട്ടാനകള്‍ കാട് ഇറങ്ങിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
ബുധനാഴ്ച രാത്രി ഏഴരയോടെയാണ് രണ്ട് കാട്ടാനകള്‍ പൂഞ്ചോല മല യില്‍ നിന്നും പാങ്ങോട് ഭാഗത്തുകൂടി ജനവാസ കേന്ദ്രത്തിലെക്ക് ഇ റങ്ങിയത്. ഇവിടെനിന്നും കാട്ടാനകള്‍ പൂഞ്ചോല പുഴയുടെ കരയി ലൂടെ പൂഞ്ചോല ക്രിസ്ത്യന്‍ദേവാലയം വരെയെത്തി. രാത്രിയില്‍ പ്രദേശവാസികളും വനംവകുപ്പിന്റെ ആര്‍ .ആര്‍. ടി .യും ചേര്‍ന്ന് ആനകളെ തുരത്തി കാട് കയറ്റിയെങ്കിലും വീണ്ടും മലയിറങ്ങി യെത്തുകയായിരുന്നു.വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് കാട്ടാനകള്‍ തിരിച്ചു മല കയറിയത്.
കാട്ടാന ശല്യത്തിന്റെ പശ്ചാത്തലത്തില്‍ എംഎല്‍എ കെ ശാന്ത കു മാരിയുടെ നിര്‍ദേശാനുസരണം പൂഞ്ചോല സ്‌കൂളില്‍ പഞ്ചായത്തി ന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.പ്രാദേശികമായി ഫെന്‍സിം ഗ് സംരക്ഷിക്കുന്നതിനായി ആറ് ആളുകളെ നിശ്ചയിച്ചു.ഇതിന് പുറ മെ ഒരാളെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കാന്‍ നടപടി യെടുക്കണമെന്ന് നാട്ടുകാര്‍ പഞ്ചായത്ത് അധികൃതരോട് ആവശ്യ പ്പെട്ടു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി രാമരാജന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സിദ്ദീഖ് ചേപ്പാടന്‍ അധ്യക്ഷനായി.സ്ഥിരം സ മിതി അധ്യക്ഷന്‍ കെ.പ്രദീപ് മാസ്റ്റര്‍,വാര്‍ഡ് മെമ്പര്‍ ഷിബി കുര്യന്‍, ആനമൂളി ഡെപ്യുട്ടി റെയ്ഞ്ചര്‍ രാജേഷ്, പൊതുപ്രവര്‍ത്ത കരായ ശശിമോന്‍,പ്രകാശ്,ജോബി എന്നിവര്‍ പങ്കെടുത്തു.