മണ്ണാര്‍ക്കാട് : നഗരസഭ സ്പോര്‍ട്സ് കൗണ്‍സിലിലേക്ക് നടന്ന തെ രഞ്ഞെടുപ്പില്‍ യുഡിഎഫിന് ജയം.11 അംഗങ്ങളുള്ള സിപിഎമ്മി നും മൂന്ന് അംഗങ്ങളുള്ള ബിജെപിയ്ക്കും തുല്ല്യ വോട്ട് ലഭിച്ചു. നറു ക്കെടുപ്പില്‍ ബിജെപിയ്ക്ക് ജയം.അഞ്ചംഗ സ്പോര്‍ട്സ് കൗണ്‍സി ലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നാലും ബിജെപി യ്ക്ക് ഒരു സീറ്റുമാണ് ലഭിച്ചത്.യുഡിഎഫിലെ അരുണ്‍കുമാര്‍ പാല ക്കുറുശ്ശി,ഷമീര്‍ വേളക്കാടന്‍,മാസിത സത്താര്‍,കെ രാധാകൃഷ്ണന് എന്നിവരും ബിജെപിയിലെ ലക്ഷ്മിയും വിജയിച്ചു.29 അംഗ ഭരണ സമിതിയില്‍ യുഡിഎഫിന് പതിനാലും എല്‍ഡിഎഫിന് പതിനൊ ന്നും ബിജെപിയ്ക്ക് മൂന്നും ഒരു സ്വതന്ത്ര അംഗവുമാണുള്ളത്.രണ്ട് വനിത സീറ്റിലൊന്നിലേക്ക് യുഡിഎഫിലെ മാസിത സത്താര്‍ 14 വോട്ടു നേടി വിജയിച്ചു.ബാക്കിയുള്ള വനിത സീറ്റിലേക്ക് മത്സരിച്ച സിപിഎമ്മിലെ സിന്ധുവിനും ബിജെപിയിലെ ലക്ഷ്മിയ്ക്കും 11 വോട്ടുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ നറുക്കെടുപ്പില്‍ ബി ജെപിയിലെ ലക്ഷ്മി വിജയിക്കുകയായിരുന്നു.സിപിഎമ്മിലെ സി.പി പുഷ്പാനന്ദ്,കെ.മന്‍സൂര്‍,പി.സിന്ധു എന്നിവര്‍ക്കും ബിജെപിയിലെ ലക്ഷ്മിയ്ക്കും 11 വോട്ടുകള്‍ ലഭിച്ചു.