അഗളി: മണ്ണൂക്കാരന്‍ ഭൂമി പൂജ നടത്തി.മണ്ണിലേക്ക് പരമ്പരാഗത ഭ ക്ഷ്യവസ്തുക്കളുടെ വിത്തുകളും പച്ചക്കറി വിത്തുകളുമെറിഞ്ഞു. അട്ടപ്പാടിയില്‍ ഗോത്രവിഭാഗത്തിന്റെ കാര്‍ഷിക ഉത്സവമായ കമ്പ ളം ആഘോഷമായി.ഗോത്ര ജനത കാര്‍ഷിക ഉപജീവന മേഖലയി ലെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന പരമ്പരാഗത കാര്‍ഷി ക ഉത്സവമാണ് കമ്പളം.ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി കള്ളക്കര ഊരില്‍ ഊര് സമിതിയുടെ നേതൃത്വത്തില്‍ ഗോത്രാചാര പ്രകാരമുള്ള ചടങ്ങുകള്‍ നടന്നു.
കള്ളക്കര ഊരില്‍ 22 സംഘ കൃഷി ഗ്രൂപ്പുകള്‍ 42.5 ഏക്കറില്‍ ചെറു ധാന്യങ്ങള്‍ ഉള്‍പ്പടെ വിവിധ വിളകള്‍ കൃഷി ചെയ്തുകൊണ്ടാണ് ക മ്പളത്തിന് തുടക്കമിട്ടത്. പഞ്ച കൃഷിക്കുള്ള റാഗി, ചാമ, തിന തുട ങ്ങിയ പാരമ്പര്യ ഭക്ഷ്യ മേള, വിത്ത് കൈമാറ്റവും നടന്നു.ഗോത്ര നൃത്തം കാര്‍ഷികോത്സവത്തിന് പൊലിമയേകി.
ഷോളയൂര്‍ പഞ്ചായത്ത് സമിതി പ്രസിഡന്റ് സെലീന ഷണ്‍മുഖന്‍, സെക്രട്ടറി പ്രജ നാരയണന്‍, അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍ ബി. എസ്. മനോജ്, വാര്‍ഡ് മെമ്പര്‍ ജിതേഷ് ഉണ്ണി, ഊര് സമിതി പ്രസിഡ ന്റ് മുരുകി, സെക്രട്ടറി നഞ്ചമ്മ, ഊര് തല ഭണ്ഡാരി ബാലന്‍, കുറുന്ത ല മുരുകന്‍, കൃഷി കോര്‍ഡിനേറ്റര്‍ ഇ. സൈജു, കണ്‍സല്‍ട്ടന്റ് അലിയാര്‍, പാരപ്രൊഫഷണല്‍ രാജമ്മ, പഞ്ചായത്ത് സമിതി, ഊര് സമിതി, ജെ.എല്‍.ജി. കര്‍ഷകര്‍, പഞ്ചായത്ത് സമിതി ഭാരവാഹി കള്‍, പദ്ധതി നിര്‍വഹണ യൂണിറ്റ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.