അലനല്ലൂര്‍: രജിസ്‌ട്രേഷന്‍ വകുപ്പില്‍ പുതിയതായി നടപ്പിലാക്കുന്ന പരിഷ്‌കാരം നിമിത്തം തൊഴില്‍ നഷ്ടപ്പെടുന്ന ആധാരം എഴുത്ത് തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് അ ലനല്ലൂരില്‍ ആധാരം എഴുത്തുകാര്‍ പണിമുടക്കി.സംസ്ഥാന വ്യാപ കമായി നടത്തുന്ന സൂചനാ സമരത്തിന്റെ ഭാഗമായി ആധാരം എഴു ത്ത് അസോസിയേഷന്‍ അലനല്ലൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ സബ് രജിസ്ട്രാര്‍ ഓഫീസിന് മുന്നില്‍ ധര്‍ണയും നടത്തി.ജില്ലാ കമ്മിറ്റി അംഗം എന്‍.ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡ ന്റ് പി.ബാലകൃഷ്ണന്‍ അധ്യക്ഷനായി .പി.സുധീഷ്, കെ.പി.പ്രസന്നകു മാരി,വി.മൂസ്സക്കുട്ടി,എന്‍.റിയാസുദ്ദീന്‍,ഇ.വി.ഷാഹാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.