ശ്രീകൃഷ്ണപുരം: കോട്ടപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ മുഴുവന്‍ സമയ ഒ.പി എന്ന ജനങ്ങളുടെ ആവശ്യത്തിന് പരിഹാരമാകുന്നു. ജനങ്ങളുടെ ചിരകാല അഭിലാഷമായ സായാഹ്ന ഒ.പി നാളെ ഉച്ചക്ക് ശേഷം 3ന് പ്രവര്‍ത്തനം ആരംഭിക്കും.കരിമ്പുഴ ഗ്രാമ പഞ്ചായത്തി ന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നീക്കിവെച്ച തുക ഉപയോഗിച്ചാണ് സായാഹ്ന ഒ.പി നടപ്പിലാക്കുന്നത്.ഇതിനായി ഗ്രാമ പഞ്ചായത്ത് ഡോക്ടര്‍, നഴ്‌സ് എന്നിവരെ നിയമിച്ചു. പദ്ധതിക്കാ യി 8.60 ലക്ഷം രൂപയാണ് പഞ്ചായത്ത് നീക്കി വെച്ചത്.
കരിമ്പുഴ ഗ്രാമ പഞ്ചായത്തിലെ പതിനൊന്ന് വാര്‍ഡുകളിലെ ജനങ്ങ ളുടെ ഏക ആശ്രയമാണ് കോട്ടപ്പുറത്തെ സര്‍ക്കാര്‍ ആതുരാലയം. കൂടാതെ കോട്ടോപ്പാടം, തച്ചനാട്ടുകാര, കുമരംപുത്തൂര്‍ ഗ്രാമ പഞ്ചാ യത്തുകളിലെ ജനങ്ങളും പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ ക്കെത്തുന്നുണ്ട്.രാവിലെ 9 മണിക്ക് തുടങ്ങുന്ന ഒ.പി ഒരു മണിയോ ടെ അവസാനിക്കുമെന്നതിനാല്‍ നിരവധി പേര്‍ ചികിത്സ കിട്ടാതെ മടങ്ങിയിരുന്നു.ഉച്ചക്ക് ശേഷം സ്വകാര്യ ക്ലിനിക്കുകളെയോ, ആശു പത്രികളെയോ ആശ്രയിക്കേണ്ട സ്ഥിതിയിലായിരുന്നു ജനങ്ങള്‍. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മേഖലയില്‍ മുഴുവന്‍ പേര്‍ക്കും സൗജന്യ ചികിത്സ എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് പ്രസിഡന്റ് ഉമ്മര്‍ കുന്നത്ത്,വൈസ് പ്രസിഡന്റ് കെ.രജിത,ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം ഹനീഫ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.