അഗളി: എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ കുടുംബശ്രീ ഫുഡ് കോര്‍ട്ടിലെ പ്രവര്‍ത്തന മികവിന് കുടുംബശ്രീ അട്ടപ്പാടി സമ ഗ്ര ആദിവാസി വികസന പദ്ധതിയിലെ കഫെശ്രീ യൂണിറ്റ് ആയ സൊലെ പെരുമെ യൂണിറ്റിനെ അനുമോദിച്ചു.ആനവായി ജിടിഡ ബ്ല്യുഎല്‍പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പദ്ധതി അസിസ്റ്റന്റ് പ്രൊ ജക്റ്റ് ഓഫീസര്‍ ബി എസ് മനോജ് മൊമെന്റോ കൈമാറി. രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി കണ്ണൂര്‍,കോഴിക്കോട്,പാലക്കാട് ജില്ലകളിലെ കുടുംബശ്രീ ഫുഡ് കോര്‍ട്ടില്‍ പങ്കെടുത്തു കൊണ്ടു മികച്ച വരുമാനമുണ്ടാക്കാന്‍ ഈ ഗ്രൂപ്പിന് കഴിഞ്ഞിട്ടുണ്ട്.വനസുന്ദരി ഹെര്‍ബല്‍ ചിക്കന്‍ എന്ന പേരില്‍ പ്രത്യേക കൂട്ടുകള്‍ ചേര്‍ത്തുണ്ടാക്കുന്ന ഈ വിഭവം ആണ് പ്രധാനമായും യൂണിറ്റ് കഫെ മേളകളില്‍ വിളമ്പിയത്. കാടിന്റെ ഉള്‍പ്രദേശത്തു താമസിക്കുന്ന കുറുമ്പ ഗോത്ര വിഭാഗത്തിന് പ്രചോ ദനം നല്‍കുന്നതാണ് ഈ ഗ്രൂപ്പ്.ആനവായ്, ഗോട്ടിയാര്‍കണ്ടി ഊരുക ളില്‍ നിന്നായി 10പേര്‍ യൂണിറ്റ് അംഗങ്ങളാണ്.