അഗളി: കുടുംബശ്രീ അട്ടപ്പാടി സമഗ്ര ആദിവാസി വികസന പദ്ധതി യിലൂടെ നടപ്പിലാക്കി വരുന്ന കുറുമ്പ പ്രത്യേക ഉപജീവന പദ്ധതിയു ടെ ഭാഗമായി തേന്‍ ശേഖര യൂണിറ്റുകള്‍ക്ക് ഉപകരണങ്ങള്‍ വിതര ണം ചെയ്തു.31 ഗ്രൂപ്പുകളിലായി 254 ഗുണഭോക്താക്കളാണ് ഉള്ളത്. ഓരോ ഗ്രൂപ്പിനും ഏഴ് സമഗ്രികള്‍ ലഭിക്കും.ആനവായി ജിടിഡബ്ല്യു എല്‍പി സ്‌കൂളില്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കൃഷ്ണകുമാര്‍ കടുകുമ ണ്ണ ഊരു സമിതിക്ക് ഉപകരണങ്ങള്‍ കൈമാറി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അനിത ബാബു അധ്യക്ഷയായി.കുടുംബശ്രീ പദ്ധതി അസി.പ്രൊജക്ട് ഓഫീസര്‍ ബിഎസ് മനോജ് സംസാരിച്ചു.പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ കെ.പി കരുണാകരന്‍ പദ്ധതി വിശദീകരണം നടത്തി.കുടുംബശ്രീ പുതൂര്‍ പഞ്ചായത്ത് സമിതി പ്രസിഡന്റ് ചന്ദ്ര വിക്രം,അഗളി സമിതി സെക്രട്ടറി റേസി,നഞ്ചി,ആനവായി ഊര് മണ്ണൂക്കാരന്‍ നഞ്ചന്‍,മാരി മാസ്റ്റര്‍ സംസാരിച്ചു.കുടുംബശ്രീ പഞ്ചാ യത്ത് സമിതി സെക്രട്ടറി കുറുമ്പി കണ്ണന്‍ സ്വാഗതവും ഫാം ലൈ വ്‌ലി ഹുഡ് കണ്‍സള്‍ട്ടന്റ് ഇ.ഡി മീര നന്ദിയും പറഞ്ഞു.