മണ്ണാര്‍ക്കാട്: കോവിഡ് 19 ബാധിച്ച് മുഖ്യ വരുമാനാശ്രയമായ വ്യ ക്തി മരണപ്പെട്ട കുടുംബങ്ങളെ സഹായിക്കുന്നതിനായി സംസ്ഥാന വനിതാ വികസ ന കോർപ്പറേഷൻ സംരംഭമായ ‘SMILE KERALA’ സ്വയം തൊഴിൽ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറു ശതമാനം വാർഷിക പലിശ നിരക്കിൽ പരമാവധി അഞ്ചുലക്ഷം രൂപ വരെയാണ് വായ്പ ലഭിക്കുന്നത്.
വായ്പ കൃത്യമായി അടയ്ക്കുന്ന ഗുണഭോക്താക്കൾക്ക് വായ്പ തുകയു ടെ 20 ശതമാനം അല്ലെങ്കിൽ പരമാവധി ഒരു ലക്ഷം രൂപ വരെ സബ് സിഡി ലഭിക്കും. കോവിഡ് 19 ബാധിച്ച് മരണമടഞ്ഞവരുടെ ആശ്രി തരായ 18 നും 55 നുമിടയിൽ പ്രായമുള്ള വനിതകൾക്കാണ് വായ്പ ലഭിക്കുക. അപേക്ഷകർ കേരളത്തിലെ സ്ഥിര താമസക്കാർ ആയിരിക്കണം.വിശദവിവരങ്ങൾക്കും അപേക്ഷ യ്ക്കും www.kswdc.org എന്ന വെബ്‌സൈറ്റിലോ 0471 2454570/89, 9496015015 എന്ന നമ്പറിലോ ബന്ധപ്പെടണം.