തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ കുട്ടികളി ലെ പഠനവൈകല്യ നിർണയവും പരിപാലനവും, യോഗയും ജീവിത ശൈലി രോഗങ്ങളും വിഷയത്തിൽ മുഖ്യ പരിശീലകർക്കുള്ള പരി ശീലനം തിരുവനന്തപുരത്ത് ആരംഭിച്ചു.
പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പരിശീലനം ഉദ്ഘാടനം ചെയ്തു.യോഗയിലും, മാനേജ്‌മെൻറ് ഓഫ് ലേണിംഗ് ഡിസബിലിറ്റിയിലും പഠനം വിജയകരമായി പൂർത്തിയാ ക്കിയവരിൽ നിന്ന് തെരഞ്ഞെടുത്തവർക്ക് മുഖ്യ പരിശീലകരാകാ നുള്ള പരിശീലന പരിപാടിയാണ് സംസ്ഥാന സർക്കാരിന്റെ നൂറു ദിന പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. യോഗയിൽ 40 പേർ ക്കും മാനേജ്‌മെൻറ് ഓഫ് ലേണിംഗ് ഡിസബിലിറ്റിയിൽ 35 പേർക്കു മാണ് പരിശീലനം നൽകുന്നത്.
പരിശീലനം പൂർത്തിയാക്കുന്നവരെ മുഖ്യ പരിശീലകരായി പ്രയോ ജനപ്പെടുത്തി ജില്ലാ അടിസ്ഥാനത്തിൽ കൂടുതൽ പേരെ കർമ്മനിര തരാക്കാനുള്ള പ്രവർത്തനങ്ങൾ യോഗ പരിശീലന പരിപാടിയുടെ തുടർച്ചയായി സംഘടിപ്പിക്കും. ജീവിത ശൈലീരോഗങ്ങളെ ചെറു ത്ത് ആരോഗ്യവും ഉന്‍മേഷവും പ്രദാനം ചെയ്യുന്ന യോഗ ജനങ്ങ ളുടെ നിത്യ ജീവിതത്തിന്റെ ഭാഗമാക്കുന്നതിനുള്ള കർമ്മപദ്ധതി കൾ ആസൂത്രണം ചെയ്യും.
കുട്ടികളിലെ പഠനവൈകല്യ നിർണ്ണയവും പരിപാലനവും കൈ കാര്യം ചെയ്യുന്നതിന് സംസ്ഥാനത്തെ എല്ലാ പ്രൈമറി അധ്യാപ കരെയും സജ്ജരാക്കുന്ന പ്രവർത്തനങ്ങളാണ് മാനേജ്‌മെൻറ് ഓഫ് ലേണിംഗ് ഡിസബിലിറ്റി പരിശീലന പരിപാടിയുടെ തുടർ പരിപാ ടിയായി സംഘടിപ്പിക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകും. 2017 ൽ ആരംഭിച്ച എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിൽ 13000 ൽ പരം പഠിതാക്കൾ ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. 4000ത്തിൽ പരം പേർ യോഗയിലും 1000 ത്തിൽ പരം പേർ മാനേജ്‌മെന്റ് ഓഫ് ലേണിംഗ് ഡിസബിലിറ്റിയിലും രജിസ്റ്റർ ചെയ്തു കഴിഞ്ഞു.