അലനല്ലൂര്‍: ഗ്രാമപഞ്ചായത്തിലെ മുണ്ടക്കുന്ന് വാര്‍ഡിലെ കുടുംബ ശ്രീ പ്രവര്‍ത്തകര്‍ തയ്യാറാക്കിയ ‘വീട്ടെഴുത്ത്’ മാസിക ജില്ലാ കളക്ടർ മൃൺമയി ജോഷി പ്രകാശനം ചെയ്തു. കുടുംബശ്രീയിലെ സാധാരണ ക്കാരായ വീട്ടമ്മമാരുടെ സർഗ്ഗാത്മകമായ രചനകൾ കോർത്തിണ ക്കിയാണ് മാസിക തയ്യാറാക്കിയത്. വീട്ടെഴുത്ത് മാസിക ചിന്തകൾ കൊണ്ടും വാക്കുകൾ കൊണ്ടും പുതിയ തരംഗം സൃഷ്ടിച്ചിരിക്കുക യാണെന്ന് കളക്ടര്‍ പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മുള്ളത്ത് ലത, വാർഡ് അംഗവും ചീഫ് എഡിറ്ററുമായ പി.പി സജ്ന സത്താർ എന്നിവര്‍ മാസിക ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്തംഗങ്ങളായ ബഷീർ പടുകുണ്ടിൽ, എം.ജിഷ, കുടുംബശ്രീ ചാര്‍ജ്ജ് ഓഫിസര്‍ ജിബുമോൻ ഡാനിയേൽ, സി.ഡി.എസ് അംഗം എ.കെ റംല, കുടുംബശ്രീ ചെയർ പേഴ്സൺ രതിക, വി.അമാൻ അഹ്സൻ എന്നിവർ സംബന്ധിച്ചു.