മണ്ണാര്‍ക്കാട്: കേരള പൊതുജനാരോഗ്യ ഓര്‍ഡിനന്‍സ് പ്രാബല്യത്തി ല്‍ വന്നതോടെ മണ്ണാര്‍ക്കാട് നഗര സഭ പ്രദേശത്ത് ആരോഗ്യ വകുപ്പ് പരിശോധന ശക്തമാക്കി. ലോക്കല്‍ പബ്ലിക് ഹെല്‍ത്ത് അതോറിറ്റി കൂടിയായ താലൂക് ആശുപത്രി സൂപ്രണ്ട് ഡോ.എന്‍. എന്‍.പമീലിയു ടെ നേതൃത്വത്തില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടോംസ് വര്ഗീസ്,കെ സുരേഷ്,റഫീഖ്,ഉമ്മര്‍,രജിത എന്നിവര്‍ നടത്തിയ പരിശോധനയില്‍ പഴകിയ 50 കിലോയോളം ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു നശിപ്പിച്ചു.
കുന്തിപുഴ ചപ്പാത്തി കമ്പനി, ന്യൂ മണ്ണാര്‍ക്കാട് തട്ടുകട,അച്ചയാന്‍സ് ഹോട്ടല്‍,ശ്രീധര്‍ ഹോട്ടല്‍,ഫാസ് ഹോട്ടല്‍,അല്‍ നൂര്‍ ഹോട്ടല്‍,ഗ്രീന്‍ ബേക്കറി,അരമന ഹോട്ടല്‍ എന്നിവിടങ്ങളില്‍ ആണ് പരിശോധന നടത്തിയത്.ഗുരുതരമായ വീഴ്ചകള്‍ കണ്ടെത്തിയ ന്യൂ മണ്ണാര്‍ക്കാട് തട്ടുകട,അരമന ഹോട്ടല്‍,ഗ്രീന്‍ ബേക്കറി എന്നിവ പ്രശ്‌നങ്ങള്‍ പരി ഹരിക്കും വരെ അടച്ചിടാന്‍ നിര്‍ദ്ദേശിച്ചു.കഴിഞ്ഞ ദിവസം കുമരം പുത്തൂര്‍ പഞ്ചായത്തില്‍ ഉഡുപ്പി,ദീപ,ടുട്ടു, അമ്പാടി, ടെസ് കോ സൂപ്പര്‍മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 10000 രൂപ പിഴ ഈടാക്കിയിരുന്നു.
മണ്ണാര്‍ക്കാട് നഗരസഭ പരിധിയിലെ ഹോട്ടലുകളില്‍ നഗരസഭാ ആരോഗ്യ വിഭാഗവും പരിശോധന നടത്തിയിരുന്നു.പഴകിയതും ഉപയോഗ ശൂന്യമായതുമായ ഭക്ഷണ സാധനങ്ങള്‍ പിടികൂടി. സ്ഥാപ നങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും,ന്യൂനതകള്‍ പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങളും നല്‍കി.താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.എന്‍. എന്‍.പമീലി യുടെ നേതൃത്വത്തില്‍ നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നുജൂം,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സജേഷ് മോന്‍, സി. സിദ്ധീഖ്,ഫെമില്‍.കെ.വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.നിയമലംഘനം തുടര്‍ന്നാല്‍ ഹോട്ടലുകള്‍ അടച്ചുപൂട്ടുന്നതുള്‍പ്പെടെ നടപടികള്‍ സ്വീകരിക്കുമെന്ന് നഗരസഭ സെക്രട്ടറി വിനയന്‍ പറഞ്ഞു.