കല്ലടിക്കോട് : ദേശീയപാത പാറോക്കോട് വില്ലേജ് ഓഫീസിനു സമീ പം നിയന്ത്രണം വിട്ട കണ്ടൈനർ ലോറി മറിഞ്ഞു. ആർക്കും പരി ക്കില്ല. ചൊവ്വാഴ്ച്ച രാത്രി 12 മണിയോടടുത്താണ് സംഭവം. പാലക്കാട് ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരിക്കുന്ന പൈപ്പ് കയറ്റിയ ലോറിയാണ് അപകടത്തിൽ പെട്ടത്. വില്ലേജ് ഓഫീ സിനു സമീപം റോഡ് നിർമ്മാണം നടക്കാതെ ഒരുവശം മൺ തിട്ടോ ടുകൂടിയ ഭാഗമാണ്. ഭാരം കയറ്റി ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങ ൾ ഇവിടെ എത്തുന്നതോടെ പൊടുന്നനെ ബ്രേക്ക് ചെയ്യേണ്ടി വരു മ്പോഴാണ് ഭൂരിഭാഗം അപകടങ്ങളും സംഭവിക്കുന്നത്. പല അപകട ങ്ങളിലും തലനാരിഴക്കാണ് ആളുകൾ രക്ഷപ്പെടുന്നത്. കഴിഞ്ഞ ദിവസം ഷീറ്റ് കയറ്റിയ ലോറിയും ഇതേ സ്ഥലത്ത് അപകടത്തിൽ പെട്ടിരുന്നു.