പാലക്കാട്: പാലക്കാടന്‍ ജനതയുടെ ജനപ്രീതി നേടിയ മഹാമേള യ്ക്ക് സമാപനമായി. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഇൻഫർമേഷൻ ആൻഡ് പബ്ലി ക്ക് റിലേഷൻസ് വകുപ്പിൻ്റെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടം, വ്യ വസായം, കൃഷി, ടൂറിസം, കുടുംബശ്രീ എന്നീ വകുപ്പുകളുടെ സഹ കരണത്തോടെ ഏപ്രില്‍ 28 മുതല്‍ മെയ് 04 വരെ ഇന്ദിരാഗാന്ധി മുന്‍ സിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന ‘എന്റെ കേരളം’ പ്രദര്‍ശന വിപണ നമേളയുടെ സമാപനഉദ്ഘാടനം നിയമസഭാ സ്പീക്കര്‍ എം.ബി രാജേ ഷ് നിര്‍വ്വഹിച്ചു.
ജനങ്ങളെ ഭിന്നിപ്പിക്കാനും ചേരിതിരിവുണ്ടാക്കാനും മത്സരിക്കുന്ന കാലത്ത് അതിൽ നിന്നും വിഭിന്നമായി സർക്കാരിന്റെ നേതൃത്വ ത്തിൽ ജനങ്ങൾക്ക് ഒത്തുചേരാനും സൗഹൃദം പങ്കിടാനും സർ ക്കാരിന്റെ ഒന്നാം വാർഷികവുമായി ബന്ധപ്പെട്ട് നടത്തിയ എന്റെ കേരളം പ്രദർശന വിപണന മേള അവസരമൊരുക്കിയെന്ന് സ്പീക്കർ പറഞ്ഞു .
കോവിഡിന്റെ അടച്ചിടലുകൾക്ക് ശേഷം എല്ലാ വിഭാഗം ജനങ്ങ ൾക്ക് മേളയിൽ ഒരുമിക്കാനുള്ള അവസരമായി. കേരളത്തിൽ സർ ക്കാർ നടത്തുന്ന വികസന പ്രവർത്തനങ്ങൾ വ്യത്യസ്തമാകുന്നത് ജന പങ്കാളിത്തത്തിലൂടെയാണ്. കോവിഡ് സമയത്തും പ്രളയസമയ ത്തും സർക്കാരിനു മുന്നിൽ അണിനിരന്നത് ജനങ്ങളാണ്. ഇതേ രീ തിയിൽ ജനങ്ങൾ തന്നെയാണ് സർക്കാരിന്റെ ഒന്നാംവാർഷിക വുമായി ബന്ധപ്പെട്ട മേളയും വിജയിപ്പിക്കുന്നതെന്നും സ്പീക്കർ പറ ഞ്ഞു. സാധാരണയിൽ നിന്ന് വ്യത്യസ്തമായി എല്ലാ വിഭാഗം ജനങ്ങ ളുടെയും പങ്കാളിത്തം ഉറപ്പു വരുത്തുന്ന രീതിയിൽ മേള സംഘടി പ്പിച്ച സംഘാടകരെയും സ്പീക്കർ അഭിനന്ദിച്ചു.
മേളയില്‍ വിവിധ വകുപ്പുകള്‍ സജ്ജമാക്കിയ 150 ലേറെ സ്റ്റാളുകളു ണ്ടായിരുന്നു. കര്‍ഷകര്‍, വിദ്യാര്‍ത്ഥികള്‍, യുവാക്കള്‍, വീട്ടമ്മമാര്‍, സംരംഭകര്‍ എന്നിങ്ങനെ എല്ലാവര്‍ക്കും ഉപകാര പ്രദമായ രീതിയി ലാണ് മേള സംഘടിപ്പിച്ചത്. ഒരു കൊച്ചു കാര്‍ഷികഗ്രാമം സൃഷ്ടിച്ച് കാര്‍ഷിക ജില്ലയുടെ തന്മയത്വം നിലനിര്‍ത്തിയാണ് കൃഷി വകുപ്പ് സ്റ്റാള്‍ ഒരുക്കിയത്. പാലക്കാടിന്റെ ഗ്രാമഭംഗിയും നാടന്‍ ജീവിത രീതിയും ടൂറിസം സ്റ്റാളില്‍ ഒരുക്കിയിരുന്നു. ഫയർ ആൻഡ് റെ സ്ക്യൂ വിഭാഗം, മോട്ടോർ വാഹന വകുപ്പ്, കെ.എസ്.ഇ.ബി അനർട്ട്, സായുധ സേന വിഭാഗം തുടങ്ങിയ വകുപ്പുകൾ ജനോപകാരപ്രദമായ അറിവുകൾ നൽകുന്നവയായിരുന്നു.
സമാപന പരിപാടിയില്‍ എ. പ്രഭാകരന്‍ എം.എല്‍.എ അധ്യക്ഷനാ യി.പി.പി സുമോദ് എം.എല്‍.എ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ജില്ലാ കലക്ടർ മൃൺമയി ജോഷി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ.കെ.ഉണ്ണികൃഷ്ണന്‍ ,ജില്ലാ പബ്ലിക് ലൈബ്രറി സെക്ര ട്ടറി ടി.ആര്‍ അജയന്‍, പൊറാട്ട് നാടകം കലാകാരന്‍ മണ്ണൂര്‍ ചന്ദ്രന്‍, എന്നിവര്‍ സംബന്ധിച്ചു.
മികച്ച സ്റ്റാള്‍, മികച്ച മാധ്യമ റിപ്പോര്‍ട്ട്, ഫോട്ടോഗ്രാഫര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.
എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ നിന്നും തിരഞ്ഞെ ടുത്ത മികച്ച സ്റ്റാളിനുള്ള അവാര്‍ഡ് ഫയര്‍ ആന്‍ഡ് റെസ്‌ക്യു വിഭാ ഗം ഏറ്റു വാങ്ങി.മികച്ച പത്ര റിപ്പോര്‍ട്ടിനുള്ള അവാര്‍ഡ് മാതൃഭൂമി റിപ്പോര്‍ട്ടര്‍ ആര്‍. അജേഷ്, മികച്ച ദ്യശ്യ മാധ്യമ റിപ്പോര്‍ട്ടിനുള്ള അവാര്‍ഡ് 24 ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ നിഖില്‍ പ്രമേഷ്, മികച്ച വാ ര്‍ത്താ ചിത്രത്തിനുള്ള അവാര്‍ഡ് മാതൃഭൂമി സീനിയര്‍ ന്യൂസ് ഫോട്ടോഗ്രാഫര്‍ പി.പി രതീഷ്, മികച്ച ദ്യശ്യത്തിനുള്ള അവാര്‍ഡ് യു.ടി.വി ന്യൂസ് ക്യാമറാമാന്‍ വിനയന്‍ രാജ് എന്നിവര്‍ നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷില്‍ നിന്നും ഏറ്റുവാങ്ങി. ശ്രവ്യ മാധ്യമം പ്രത്യേക പ്രശംസ അഹല്യ റേഡിയോക്ക് ലഭിച്ചു.
ചെണ്ടമേളം അവതരിപ്പിച്ച കല്ലേപ്പുള്ളി പി.എ.എം.എം യു.പി. എസിലെ വിദ്യാര്‍ത്ഥികളും എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ആശയം ഉള്‍പ്പെടുത്തി പൊറാട്ട് നാടകം അവതരിപ്പിച്ച മണ്ണൂര്‍ ചന്ദ്രനും സംഘവും പ്രശംസാപത്രം സ്പീക്കറിൽ നിന്ന് ഏറ്റുവാങ്ങി.