അലനല്ലൂര്‍: സ്‌നേഹത്തിന്റെയും സാഹേദര്യത്തിന്റേയും സന്ദേ ശം പകരുന്ന ചെറിയ പെരുന്നാള്‍ ദിനത്തില്‍ നിര്‍ധന കുടുംബത്തി ന് വീട് വെയ്ക്കാന്‍ സ്വന്തം സ്ഥലം ദാനം ചെയ്ത് അലനല്ലൂര്‍ കണ്ണം കുണ്ടിലെ റിട്ടേയേര്‍ഡ് വില്ലേജ് ഓഫീസര്‍ ഗോപിസുന്ദരന്‍ നായരു ടെ കുടുംബം വലിയൊരു നന്‍മയുടെ പ്രതീകമായി.ഒരു തുണ്ട് ഭൂമി പോലുമില്ലാത്തതിനാല്‍ സ്വന്തം വീടെന്ന സ്വപ്‌നം വിദൂരമാകുന്ന കുടുംബങ്ങളുടെ സങ്കടങ്ങള്‍ തിരിച്ചറിഞ്ഞാണ് ഗോപി സുന്ദരന്‍ നായരും ഭാര്യ അരുന്ധതിയമ്മയും ഭൂമി ദാനത്തിന് തീരുമാന മെടുത്തത്.
കണ്ണംകുണ്ട് പ്രദേശത്ത് സ്വന്തമായി സ്ഥലമില്ലാത്ത ഏറ്റവും നിര്‍ധന രായ ഒരു കുടുംബത്തിന് വീട് വെയ്ക്കാനുള്ള സ്ഥലമാണ് നല്‍കു ക.ഇതിനുള്ള സമ്മത പത്രം സിപിഎം അലനല്ലൂര്‍ ലോക്കല്‍ കമ്മിറ്റി യെ ഏല്‍പ്പിച്ചു.അര്‍ഹതപ്പെട്ട കുടുംബത്തെ കണ്ടെത്തി തുടര്‍ നടപ ടികള്‍ സ്വീകരിക്കാന്‍ അദ്ദേഹം ലോക്കല്‍ കമ്മിറ്റിയെ ചുമതലപ്പെ ടുത്തി.കാട്ടുകുളത്ത് നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ പ്രവൃത്തി പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് അര്‍ഹരായ ഗുണഭോക്താവിനെ പ്രാദേശികമായി കണ്ടെത്തി വീട് നിര്‍മിക്കാനുള്ള നടപടികളു മായി മുന്നോട്ട് പോകുമെന്ന് സിപിഎം ലോക്കല്‍ കമ്മിറ്റി അറി യിച്ചു.
സമ്മത പത്രം ഗോപി സുന്ദരന്‍നായരുടെ വസതിയില്‍ നടന്ന ചട ങ്ങില്‍ കെ.എ സുദര്‍ശന കുമാര്‍ ഏറ്റുവാങ്ങി.സിപിഎം ഏരിയ ക മ്മിറ്റി അംഗങ്ങളായ പി.മുസ്തഫ,വി.അബ്ദുള്‍ സലീം,ലോക്കല്‍ സെ ക്രട്ടറി ടോമി തോമസ്,അംഗങ്ങളായ റംഷീക്ക്,പി അബ്ദുള്‍ കരീം, ബ്രാഞ്ച് സെക്രട്ടറി റഷീദ് പരിയാരന്‍,കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ബാബു മൈക്രോടെക്, സുരേഷ് കുമാര്‍ കൂളിയോട്ടില്‍,പി.എം.സുരേഷ് കുമാര്‍,കവി മധു അലനല്ലൂര്‍, മുജീബ് ചാവണ്ണ,അലി പല്ലിക്കാട്ടുതൊടി,അന്‍ഷാദ്,ഷിഹാബ്,ഗോപി സുന്ദരന്‍നായരുടെ കുടുംബാംഗങ്ങളായ സുനിത,സുജിത്ത് എന്നി വരും സംബന്ധിച്ചു.