പാലക്കാട്: മോഷണശ്രമകേസില്‍ കുന്നത്തൂര്‍മേട് കേനാത്ത് പറമ്പ് വിനോദ് എന്ന വിഷ്ണുവിന് പാലക്കാട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സുബിത ചിറക്കല്‍ അഞ്ചുവര്‍ഷം തടവും 5000 രൂപ പിഴയും ശിക്ഷ വിധിച്ചു. 2020 ഡിസംബര്‍ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോട്ടമൈതാനം എന്‍എസ്എസ് ബില്‍ഡിങ്ങില്‍ പ്രവര്‍ ത്തിക്കുന്ന സേഫ് ആന്‍ഡ് സോഫ്റ്റ്വെയര്‍ സൊല്യൂഷന്‍ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിലെ മുന്‍വശം വാതിലിലെ പൂട്ട് തകര്‍ത്ത് സാധനങ്ങള്‍ വാരിവലിച്ചിട്ട സംഭവത്തില്‍ പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ അന്വേഷിച്ച് സിസിടിവി ദൃശ്യങ്ങളും വിരലടയാളങ്ങളും കോടതിയില്‍ സമര്‍പ്പിക്കുകയും കേസില്‍ പ്രതിക്ക് അഞ്ചുവര്‍ഷം തടവും 5000 രൂപ പിഴയും വിധിച്ചു. കേസി ല്‍ പ്രോസിക്യൂഷനു വേണ്ടി ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസി ക്യൂഷന്‍ കെ ഷീബ ഹാജരായി .