പാലക്കാട്: രണ്ടാം ലോകമഹായുദ്ധത്തിൽ ഉപയോഗിച്ചിരുന്ന തോ ക്കുകൾ, റൈഫിളുകൾ, എ. കെ.47 -തോക്കിന്റെ ഇന്ത്യൻ മോഡലു കൾ, ബോംബ് കണ്ടുപിടിക്കുന്നതിനുള്ള ഉപകരണങ്ങൾ, 100 വർഷത്തിലധികം പഴക്കമുള്ള പോലീസ് വിനിമയ സംവിധാനങ്ങ ൾ, പോലീസ് യൂണിഫോമുകൾ എന്നിവയെല്ലാം കയ്യെത്തും ദൂരത്ത്. എല്ലാം പരിചയപ്പെടുത്താനും വിശദീകരിച്ചു തരുവാനും ഉദ്യോഗ സ്ഥർ.പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷിക ത്തിന്റെ ഭാഗമായി ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന ‘എന്റെ കേരളം’ പ്രദർശന വിപണന മേളയിലാണ് പാലക്കാട് ജില്ല സായുധസേനയുടെ സ്റ്റോൾ ഒരുക്കിയിരിക്കുന്നത്.

പോലീസിന്റെ തോക്കുകൾ പരിചയപ്പെടുത്തുന്ന ആർമർ വിംഗ്, വിരലടയാള വിദഗ്ധർ, പോലീസ് സന്ദേശങ്ങൾ കൈമാറുന്ന കമ്മ്യൂ ണിക്കേഷൻ വിഭാഗം, ബോംബ് സ്ക്വാഡ്, പോലീസ് യൂണിഫോ മുകൾ പരിചയപ്പെടുത്തുന്ന പ്രത്യേക വിഭാഗം എന്നിങ്ങനെ അ ഞ്ചോളം വിഭാഗങ്ങളിലായി വളരെ വ്യത്യസ്തമായ കാഴ്ചകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

ആർമർ വിംഗ്

സാധാരണക്കാരൻ സിനിമകളിൽ മാത്രം കണ്ടു പരിചയിച്ച പഴ യതും പുതിയതുമായ തോക്കുകൾ കുട്ടികളെയും മുതിർന്ന വ രെയും ഒരേപോലെ ആകർഷിക്കുന്നതാണ്. വിവിധതരത്തിൽപ്പെട്ട പതിനഞ്ചോളം തോക്കുകളും ഏഴുതരം വെടിയുണ്ടകളും വളരെ ആകർഷണീയമാണ്.പിസ്റ്റോൾ ഗ്ലോക്കുകൾ, തണ്ടെർബോൾട്, കരസേന എന്നിവർ മാത്രമുപയോഗിക്കുന്ന സ്‌നേപേർ, ഇന്ത്യൻ മിലിറ്ററി ഉപയോഗിക്കുന്ന ഇൻസാസ് വെപ്പൺ, എ. കെ.47 ന്റെ ഇന്ത്യൻ പതിപ്പ് ഗാധക്ക്, രണ്ടാം ലോകമഹായുദ്ധത്തിൽ ഉപയോഗിച്ചിരുന്ന.303 ഇഞ്ച് നമ്പർ 1 റൈഫിൾ എന്നിവ ആർമർ വിങ്ങിലെ ആകർഷകങ്ങളാണ്.

വിരലടയാള വിദഗ്ധർ

വിരലടയാളo വഴി കുറ്റവാളികളെ കണ്ടെത്തുന്ന വിരലടയാള വിദഗ്ധരും പാലക്കാട് സായുധസേനയുടെ സ്റ്റോളിലെ ആകർ ഷണങ്ങളാണ്. ക്രൈം കിറ്റ് എന്നപേരിൽ അടയാള പരിശോധ നയ്ക്ക് ഉപയോഗിക്കുന്ന വിവിധ തരത്തിൽപ്പെട്ട പൗഡറുകൾ, ഡിജിറ്റൽ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് അന്യസംസ്ഥാ നങ്ങളിൽ നിന്നുപോലും കുറ്റവാളികളെ കണ്ടു പിടിക്കുന്ന ബയോമെട്രിക് രീതികളും മേളയിൽ ജനങ്ങൾക്ക് പരിചയപ്പെടുത്തി കൊടുക്കുന്നു.

യൂണിഫോമുകളും, വിനിമയ സംവിധാനങ്ങളും

സിവിൽ പോലീസ് ഓഫീസർ റാങ്ക് മുതൽ ഡി.ജി.പി വരെയുള്ള മേധാവികളുടെ തൊപ്പികൾ,ബെൽറ്റ്, വിസിൽ കോഡ് എന്നിവയും മേളയിലെ മറ്റൊരു ആകർഷണമാണ്.

100 വർഷങ്ങൾക്കു മുൻപേ സായുധസേന വാർത്താവിനിമയത്തിന് ഉപയോഗിച്ചിരുന്ന എച്. എഫ് സെറ്റ് മോഡൽ മുതൽ ഇന്ന് ഉപയോ ഗിക്കുന്ന സാറ്റലൈറ്റ് ഫോണുകൾ വരെ മേളയിലുണ്ട്. ഇലക്ട്രോ ണിക് വൺ സൈഡ് ഹാൻഡ് സെറ്റുകളുടെ പത്തോളം ശേഖരം മേളയിൽ ഒരുക്കിയിട്ടുണ്ട്. വി. എച്. എഫ്. ലോ ബാൻഡ് സെറ്റുകൾ ഹൈ സ്റ്റാൻഡേർഡ് സെറ്റുകൾ എന്നിവയുടെ പ്രവർത്തനങ്ങളെ കുറിച്ച് വിവരിക്കാനും ഉദ്യോഗസ്ഥർ എപ്പോഴും സജ്ജരാണ്.

ബോംബ് ഡിസ്പോസൽ സ്ക്വാഡ്

പാലക്കാട് സായുധസേനയുടെ ഭാഗമായ ബോംബ് ഡിറ്റക്ഷൻ ഡി സ്പോസൽ സ്ക്വാഡും മേളയുടെ ഭാഗമാണ് ദേഹപരിശോധനയ്ക്ക് ഉള്ള എച്. എച്. എം മെറ്റൽ ഡിറ്റക്ടർ, മണ്ണിനടിയിൽ പരിശോധിക്കു ന്ന ഡീപ് സെർച്ച്‌ മെറ്റൽ ഡിറ്റക്ടർ , മണ്ണ് ഇളക്കി പരിശോധന നടത്തു ന്ന പ്രൊഡർ, ബുള്ളറ്റ് പ്രൂഫ്, ലെറ്റർ ബോംബ് ഡിറ്റക്ടർ , വാഹന ങ്ങ ളിലെ സ്ഫോടകവസ്തുക്കൾ കണ്ടുപിടിക്കുന്നതിനുള്ള ഉപകരണ ങ്ങൾ എന്നിവയും മേളയിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ പസിൽ ഗെയിമുകളും കള്ളനെ കണ്ടു പിടിക്കലും സായുധസേനയുടെ മേളയിലെ പ്രധാന ആകർഷണങ്ങളും കൗതുകങ്ങളും ആണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!