പാലക്കാട്: ഓരോ ജീവനും വിലപ്പെട്ടതാണ്,ജീവന്‍ രക്ഷിക്കുന്നത് മഹത്തരവും.കുഴഞ്ഞ് വീഴുന്നവരെ മരണത്തില്‍ നിന്നും രക്ഷി ക്കാന്‍ അടിയന്തിരമായി എങ്ങനെയാണ് സി.പി.ആര്‍ നല്‍കേണ്ടത്?കുഴഞ്ഞുവീണ വ്യക്തിയുടെ മൂക്കിലേക്ക് ചെവി ചേര്‍ത്തുപിടിച്ച് നെഞ്ചിലേക്ക് നോക്കുക, ശ്വാസം എടുക്കുന്ന വ്യക്തിയുടെ നെഞ്ച് ഉയരുകയും താഴുകയും ചെയ്യും, ശ്വസിക്കുന്നുണ്ടെങ്കില്‍ പ്രഥമ ശുശ്രൂഷ കൊടുക്കുന്ന വ്യക്തിക്ക് കവിളില്‍ നിശ്വാസം അറിയാന്‍ സാധിക്കും. ഇത്തരത്തില്‍ ശ്വാസം എടുക്കുന്നില്ലെന്ന് ഉറപ്പായാല്‍ പള്‍സ് പരിശോധിച്ച്, സി.പി.ആര്‍ നല്‍കണം.കൈപ്പത്തിയുടെ അടിഭാഗം രോഗിയുടെ നെഞ്ചില്‍ അമര്‍ത്തിവെക്കുക.നെഞ്ചില്‍ മുലക്കണ്ണുകള്‍ മുട്ടുന്ന തരത്തില്‍ ക്രോസ്സ് വരച്ചാല്‍ കൂട്ടിമുട്ടുന്ന സ്ഥലത്താണ് മര്‍ദ്ദം നല്‍കേണ്ടത്.ഓരോ തവണ അമര്‍ത്തുമ്പോഴും നെഞ്ച് അഞ്ചു സെന്റിമീറ്റര്‍ താഴണം. അടുപ്പിച്ച് മുപ്പത് തവണ യെങ്കിലും മര്‍ദ്ദം കൊടുക്കുക. ഒരു മിനിറ്റില്‍ 100 തവണയെങ്കിലും ഇങ്ങനെ മര്‍ദ്ദം കൊടുക്കാം.ബോധം വരുന്നത് വരെയോ ഡോക്ടറുടെ സേവനം ലഭ്യമാവുന്നത് വരെയോ സി.പി.ആര്‍ കൊടുത്തു കൊണ്ടി രിക്കണമെന്ന് അഗ്നിരക്ഷാസേന പാലക്കാട്,സ്റ്റേഷന്‍ ഓഫീസര്‍ എന്‍. കെ ഷാജി പറഞ്ഞു.
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, ജില്ലാ ഭരണ കൂടം, വ്യവസായം, കൃഷി, ടൂറിസം വകുപ്പുകളുടെ സഹകരണ ത്തോടെ രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാ ര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍ മെയ് നാല് വരെ ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ‘എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ഇത്തരത്തില്‍ ജീവനോളം വിലപ്പെട്ട അറിവ് പകരുകയാണ് അഗ്നിരക്ഷാസേനയുടെ സ്റ്റാള്‍.
ഗ്യാസ് സിലിണ്ടറില്‍ അഗ്നിബാധ ഉണ്ടായാല്‍ പരിഭ്രാന്തിപെടേണ്ടതില്ല,
ഗ്യാസ് സിലിണ്ടര്‍ റെഗുലേറ്ററിന്റെ ഭാഗത്ത് ലീക്കേജ് ഉണ്ടായാല്‍ അഗ്നിബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. സിലിണ്ടറില്‍ അഗ്നി ബാധ ഉണ്ടായാല്‍ പരിഭ്രാന്തിപെടേണ്ടതില്ല. തീ ഒരിക്കലും സിലി ണ്ടറിന് ഉള്ളിലോട്ട് വ്യാപിക്കുകയില്ല. ഇത്തരം സാഹചര്യങ്ങളില്‍ സിലിണ്ടര്‍ ഉപേക്ഷിച്ച് പുറത്ത് പോകാതെ ധൈര്യത്തോടെ സിലിണ്ടര്‍ ഓഫ് ചെയ്യുകയാണ് ചെയ്യേണ്ടത്. സിലിണ്ടര്‍ ഉപേക്ഷിച്ചു പോകുമ്പോള്‍ തീ അടുക്കളയിലെ മറ്റു വസ്തുക്കളിലേക്ക് പടരുകയും ഗ്യാസ് സിലിണ്ടര്‍ അഗ്നിബാധക്കുള്ളില്‍പ്പെടുകയും ചെയ്യും. അഗ്നി ബാധക്കുള്ളില്‍ അകപ്പെട്ടാല്‍ 30 മിനിറ്റുകള്‍ക്കകം ഗ്യാസ് സിലി ണ്ടര്‍ പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ട്. ഗ്യാസ് ലീക്കേജ് ഉണ്ടാ കുമ്പോള്‍ അതിനെ എടുത്ത് അപായ സാധ്യതയില്ലാത്ത തുറന്ന സ്ഥലത്ത് വയ്ക്കുകയും ജനല്‍ വാതിലുകളും തുറന്നിടുകയുമാണ് ചെയ്യേണ്ടത് .ഇത്തരത്തില്‍ അഗ്നിബാധ ഉണ്ടായാല്‍ ശ്രദ്ധിക്കേണ്ട തും, ഇലക്ട്രിക്കല്‍ ഫയര്‍ സേഫ്റ്റി, തുടങ്ങിയ വിഷയങ്ങളിലും ആകര്‍ഷകവും,കൗതുകകരമായ രീതിയില്‍ മേളയില്‍ ബോധവ ല്‍ക്കരണം നല്‍കുന്നുണ്ട്. ബി. എ സെറ്റ്, ബ്ലോവര്‍, ഗ്യാസ് ബ്രേക്കര്‍, ന്യൂമാറ്റിക് എയര്‍ബാഗ് തുടങ്ങിയ നിരവധി അഗ്നി രക്ഷ പ്രവര്‍ത്തന ഉപകരണങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അഗ്നിരക്ഷാസേന നല്‍കുന്ന എല്ലാവിധ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും സ്റ്റാളില്‍ ലഭ്യമാണ്.