അലനല്ലൂര്‍: സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തി ല്‍ മണ്ണാര്‍ക്കാട് ജിഎംയുപി സ്‌കൂളിലും അലനല്ലൂര്‍ സിഎച്ച്‌സി യി ലുമായി നടന്നു വന്ന കുട്ടി ഡോക്ടര്‍ പരിശീലന ക്യാമ്പിന് ആവേശ കരമായ സമാപനം.

അലനല്ലൂര്‍,കോട്ടോപ്പാടം,തച്ചനാട്ടുകര,കുമരംപുത്തൂര്‍,കാരാകുര്‍ശ്ശി,തെങ്കര,തച്ചമ്പാറ,കാഞ്ഞിരപ്പുഴ തുടങ്ങിയ പഞ്ചായത്തുകളില്‍ നി ന്നും പത്ത് വീതം കുട്ടികളെ തെരഞ്ഞെടുത്താണ് ക്യാമ്പില്‍ പരി ശീലനം നല്‍കിയത്.ആറ് ദിവസം നീണ്ട് നിന്ന ക്യാമ്പില്‍ വിവിധ വിഷയങ്ങളില്‍ വിദഗ്ദ്ധര്‍ ക്ലാസ്സുകള്‍ നയിച്ചു.

പരിശീലനത്തില്‍ പങ്കെടുത്ത എണ്‍പത് കുട്ടികള്‍ക്ക് താലൂക്ക് ആ ശുപത്രി സൂപ്രണ്ട് ഡോ.എന്‍.എന്‍.പമീലി,സി.എച്ച്.സി സൂപ്രണ്ട് ഡോ.സി.പി റാബിയ എന്നിവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെ യ്തു.ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം.നാരായണന്‍,മിഥുന്‍,പിആര്‍ഒ സുരേഷ്,ആര്‍ബിഎസ്‌കെ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അനു മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!