തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എൻജിനി യറിങ് പ്രവൃ ത്തികളിലും നടപടിക്രമങ്ങളിലും കില വഴി പരിശീല നം സംഘടിപ്പിക്കുമെന്ന് തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. തദ്ദേശ സ്വയംഭരണ വ കുപ്പിന്റെ ലോക്കൽ ഇൻഫ്രാസ്ട്രക്ചർ ആന്റ് എൻജിനിയറിങ് വി ങ്ങിന്റെ ആഭിമുഖ്യത്തിലാണ് കിലയുടെ തൃശൂർ, കൊട്ടാരക്കര ക്യാമ്പസുകളിൽ പരിശീലനം സംഘടിപ്പിക്കുക.

മേയ്, ജൂൺ മാസങ്ങളിലായി നടക്കുന്ന പരിശീലന ക്ലാസിൽ എൻജി നിയർമാർക്കും പി.എസ്.സിയുടെ, തദ്ദേശ സ്വയംഭരണ വകുപ്പ് അ സിസ്റ്റന്റ് എൻജിനിയർ റാങ്ക്ലിസ്റ്റിലുള്ളവർക്കും പങ്കാളിയാവാം. സർവീസിൽ പ്രവേശിക്കുന്നതിന് മുമ്പ് നടപടിക്രമങ്ങളെ കുറിച്ച് കൂടുതൽ മനസിലാക്കാനും നിർമാണ മേഖലയിലെ ആധുനിക വൽക്കരണത്തിന്റെ സാധ്യതകൾ പരിപോഷിപ്പിക്കുന്നതിനും ഇതാദ്യമായാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.


ഓരോ തദ്ദേശ സ്വയംഭരണ പ്രദേശത്തും നടക്കേണ്ട വികസന പ്ര വർത്തനങ്ങളെ ഈടുറ്റതും കാര്യക്ഷമതയുള്ളതുമാക്കി മാറ്റാൻ ഇത്തരം പരിപാടികളിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കു ന്നതെന്ന് മന്ത്രി വ്യക്തമാക്കി. പരിശീലന പരിപാടിയിൽ പങ്കെടു ക്കുവാൻ www.celsgd.kerala.gov.in ലെ പ്രൊഫോർമ എഫ്.1151 മുഖേന അപേക്ഷിക്കാം. ക്യു ആർ കോഡ് മുഖാന്തിരം അപേക്ഷിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!