പാലക്കാട്: കാലവര്‍ഷം ആരംഭിക്കാന്‍ ഒരുമാസം മാത്രം ബാക്കി നി ല്‍ക്കെ മഴക്കാലപൂര്‍വ്വ ശുചീകരണം ഊര്‍ജിതമാക്കാന്‍ ജില്ലാ വിക സന സമിതി യോഗം തീരുമാനിച്ചു. ഇതിനായി പ്രത്യേക ഡി.പി.സി. യോഗം ചേരാന്‍ തീരുമാനിച്ചു. പ്രധാന റോഡുകളുടെ ഇരുവശവുമു ള്ള കാനകളും മാലിന്യം കൂടി കിടക്കുന്ന പ്രദേശങ്ങളും പ്രത്യേക ശ്രദ്ധ നല്‍കി വൃത്തിയാക്കാനും ശുചിത്വമിഷന്റെയും തദ്ദേശ സ്വ യംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ പ്രത്യേക ക്ലീനിങ് ഡ്രൈവുകള്‍ നടത്താനും യോഗം തീരുമാനിച്ചു.
നാട്ടുകല്‍ മുതല്‍ താണാവ് വരെയുള്ള ദേശീയപാത നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ തച്ചമ്പാറ ദേശബന്ധു സ്‌കൂളിന് മുന്നില്‍ ഓവര്‍ബ്രിഡ്ജ് സ്ഥാപിക്കണമെന്ന് കെ. ശാന്തകുമാരി എം.എല്‍.എ. ആവശ്യപ്പെട്ടു. രണ്ടായിരത്തിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളിനു സമീപം ഗതാഗതം സുഗമമാക്കുന്നതിനായി ദേശീയപാത വികസന വിഭാഗം നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. പാലക്കാട് നഗരത്തില്‍ എല്‍ എസ് ജി ഡി എഞ്ചിനീയറിംഗ് വിഭാ ഗത്തിന്റെ നേതൃത്വത്തില്‍ നിര്‍മാണത്തിലിരിക്കുന്ന പൈപ്പ് ലൈ ന്‍ ഇടുന്ന മുഴുവന്‍ പ്രവര്‍ത്തികളും മെയ് അഞ്ചിനകം പൂര്‍ത്തിയാ ക്കണമെന്ന് ജില്ലാ കളക്ടര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി.
താലൂക്ക് ആശുപത്രി കെട്ടിട നിര്‍മ്മാണത്തിനായി എലപ്പുള്ളി സര്‍ ക്കാര്‍ ആശുപത്രിയില്‍ നിലവിലുള്ള ഒ.പി. നിലനിര്‍ത്തി, കാലഹ രണപ്പെട്ട മുഴുവന്‍ കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നതിന് നടപടി കള്‍ സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു.പട്ടാമ്പി കൊപ്പത്ത് ആദി വാസി വിഭാഗത്തില്‍ പെട്ടവര്‍ക്ക് വീടുവയ്ക്കാന്‍ സമീപ പഞ്ചായ ത്തുകളില്‍ തന്നെ സ്ഥലം അനുവദിക്കാനുള്ള സാധ്യതകള്‍ പരി ശോധിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു.
പട്ടികജാതി വികസന വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് അലനല്ലൂര്‍, തെങ്കര പഞ്ചായത്തുകളില്‍ പട്ടികജാതി വിഭാഗക്കാരുടെ പുനരധി വാസത്തിനായി സ്ഥലം വാങ്ങിയതില്‍ ക്രമക്കേട് ഉണ്ടെന്ന് കണ്ടെ ത്തിയതായി പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഇത്തര ത്തില്‍ നിരവധി കേസുകള്‍ ജില്ലയില്‍ ഉയര്‍ന്നു വരുന്നതിനാല്‍ മാതൃകാപരമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ കേസ് ജില്ലാ പോലീസ് മേധാവിക്ക് കൈമാറാന്‍ കെ. ശാന്തകുമാരി എം.എല്‍.എ. ആവശ്യപ്പെട്ടു.
കാഞ്ഞിരപ്പുഴ മലയോരമേഖലയിലെ വിദ്യാര്‍ഥികളുടെ യാത്രാ ദുരിതം പരിഹരിക്കുന്നതിനായി നേരത്തെ ഉണ്ടായിരുന്ന കെ. എസ്ആര്‍.ടി.സി. ബസ് സര്‍വീസ് പുനസ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍ കി.മുതലമടയിലെ മാവ് കൃഷി നശിക്കുന്നതും മൂലം കര്‍ഷകര്‍ക്ക് ഉണ്ടാകുന്ന ദുരിതം പരിഹരിക്കാന്‍ പദ്ധതികള്‍ നടപ്പിലാക്കണ മെന്ന് യോഗം ആവശ്യപ്പെട്ടു. പദ്ധതികളുടെ രൂപീകരണത്തിനായി കര്‍ഷകരെ ഉള്‍പ്പെടുത്തി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുന്നതിനായി മെയ് അഞ്ചിന് പ്രത്യേകം യോഗം ചേരുമെന്ന് പ്രിന്‍സിപ്പല്‍ അഗ്രി ഓഫീസര്‍ അറിയിച്ചു.ചിറ്റൂര്‍, കൊല്ലങ്കോട്, നെന്മാറ പ്രദേശങ്ങളില്‍ കൊപ്രാ, പച്ചത്തേങ്ങ സംഭരണത്തിനായി നടപടികള്‍ സ്വീകരിക്കാ നും യോഗം തീരുമാനിച്ചു.
ലൈഫ് മിഷന്‍
ലൈഫ് 2020 പദ്ധതിയില്‍ 1,36,000 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 78,000 അപേക്ഷകര്‍ പദ്ധതിക്ക് അര്‍ഹരാണെന്ന് പരിശോധിച്ചറി ഞ്ഞതായി ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. നഗരസഭകളിലെ അപേക്ഷകളുടെ പരിശോധന മെയ് അഞ്ചിനുള്ളി ല്‍ പൂര്‍ത്തിയാക്കുമെന്നും കോര്‍ഡിനേറ്റര്‍ അറിയിച്ചു.
ആര്‍ദ്രം മിഷന്‍
രണ്ടാം ഘട്ടത്തില്‍ അനുവദിച്ച 45 കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ 34 കെട്ടിടങ്ങളുടെ പണി പൂര്‍ത്തിയായതായും എട്ടു കെട്ടിടങ്ങളുടെ പണി പുരോഗമിക്കുന്നതായും കോഡിനേറ്റര്‍ അറിയിച്ചു. മൂന്നാം ഘട്ടം അനുവദിച്ച 18 കേന്ദ്രങ്ങളില്‍ മൂന്നു കേന്ദ്രങ്ങളുടെ ഭരണാനു മതിക്കുള്ള നടപടികള്‍ പുരോഗമിക്കുന്നതായും അറിയിച്ചു.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
അഞ്ചുകോടി രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന ജില്ലയ്ക്ക് അനുവദിച്ച 12 സ്‌കൂള്‍ കെട്ടിടങ്ങളില്‍ 8 കെട്ടിടങ്ങള്‍ പൂര്‍ത്തിയായതായും ബിഗ് ബസാര്‍ സ്‌കൂള്‍ കെട്ടിട നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു. മൂന്നു കോടി രൂപ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണത്തിനു മുന്നോടിയായി നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എം.എല്‍.എ. മാരുടെ നേതൃത്വത്തില്‍ യോഗം വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചു.
സിറ്റി ഗ്യാസ് പദ്ധതി
സിറ്റി ഗ്യാസ് പദ്ധതിക്കായുള്ള കനാല്‍ പിരിവ് സ്റ്റേഷന്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഗ്യാസ് ഫില്ലിംഗ് ആരംഭിച്ചതായി സിറ്റി ഗ്യാസ് നിര്‍വഹണ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ അറിയിച്ചു. പുതുശ്ശേ രി,എലപ്പുള്ളി പ്രദേശങ്ങളില്‍ പൈപ്പ് ലൈന്‍ പ്രവര്‍ത്തികള്‍ അന്തിമ ഘട്ടത്തിലാണെന്നും ജൂണില്‍ കണക്ഷന്‍ നല്‍കുന്നതി നുള്ള നടപടികള്‍ പുരോഗമിക്കുന്നതായും അറിയിച്ചു.
കൊച്ചി ബാംഗ്ലൂര്‍ വ്യാസായിക ഇടനാഴി
കണ്ണമ്പ്രയില്‍ 298 ഏക്കര്‍ ഭൂമി ഏറ്റെടുത്തിട്ടുണ്ടെന്നും 14 ഏക്കര്‍ ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായും കൊച്ചി ബാംഗ്ലൂര്‍ വ്യവസായിക ഇടനാഴി പദ്ധതിയുടെ നിര്‍വഹണ ഉദ്യോ ഗസ്ഥന്‍ അറിയിച്ചു. പുതുശ്ശേരി വില്ലേജില്‍ 220 ഏക്കര്‍ ഏറ്റെടുത്ത തായും ബാക്കിയുള്ള സ്ഥലം മെയ് 10ന് ഉള്ളില്‍ പൂര്‍ത്തിയാകു മെന്നും അറിയിച്ചു.
യോഗത്തില്‍ എ. ഡി.എം. കെ. മണികണ്ഠന്‍, ജില്ലാ പ്ലാനിംഗ് ഓഫീ സര്‍ ഏലിയാമ്മ നൈനാന്‍, എം.എല്‍.എ.മാരുടെ പ്രതിനിധികള്‍, വിവിധ വകുപ്പ് മേധാവികള്‍, മിഷന്‍ കോഡിനേറ്റര്‍മാര്‍, പ്രത്യേക പദ്ധതികളുടെ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.