അഗളി: പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അ ട്ടപ്പാടി ഓഫീസ് പരിധിയിലുള്ള അഗളി, പുതൂര്‍, ഷോളയൂര്‍ പഞ്ചാ യത്തുകളിലെ പട്ടികവര്‍ഗ്ഗ ഗര്‍ഭിണികള്‍ക്ക് ഡോ. ധന്യ ട്രൈബല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂട്രീഷ്യന്‍ കണ്‍സള്‍ട്ടന്റിന്റെ നേതൃത്വത്തി ല്‍ വിളര്‍ച്ചാ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു .ക്യാമ്പില്‍ അഗളി പഞ്ചായത്തില്‍ നിന്നും 41 പേരും, പുതുര്‍ പഞ്ചായത്തില്‍ നിന്നും 47 പേരും ഷോളയാര്‍ പഞ്ചായത്തില്‍ നിന്നും 37 പേരും പങ്കെടുത്തു. ക്യാമ്പില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ .ബിനുമോള്‍, ജില്ലാ കലക്ടര്‍ മൃണ്മയി ജോഷി, ഐ.ടി.ഡി. പി അട്ടപ്പാടി പ്രൊജക്റ്റ് ഓ ഫീസര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, കോട്ടത്തറ ട്രൈബല്‍ സ്പെ ഷ്യാലിറ്റി ആശുപത്രി സൂപ്രണ്ട് എന്നിവര്‍ പങ്കെടുത്തു.
