കെ.എസ്.ടി.യു സംസ്ഥാന സമ്മേളനം മെയ് 8 മുതല്‍
മണ്ണാര്‍ക്കാട്:കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന വിദ്യാ ഭ്യാസ നയങ്ങളും പരിപാടികളും മതേതരത്വത്തോടും ദേശീയത യോടുമുള്ള വെല്ലുവിളിയാണെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ട റി എന്‍.ഷംസുദ്ദീന് എം.എല്‍.എ.’സ്വത്വം തേടുന്ന പൊതുവിദ്യാ ഭ്യാസം’ എന്ന പ്രമേയത്തില്‍ മെയ് 8 മുതല്‍ 10 വരെ മണ്ണാര്‍ക്കാട് നടക്കുന്ന കേരളാ സ്കൂള്‍ ടീച്ചേഴ്സ് യൂണിയന് സംസ്ഥാന സമ്മേളന സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അക്കാദമിക മികവിനായുളള പദ്ധതികള്‍ നടപ്പാക്കുന്നതിന് പകരം ബാഹ്യ ഇടപെടലുകളും വര്‍ഗീയവല്‍ക്കരണവുമാണ് രാജ്യത്ത് മോ ഡി ഭരണകൂടത്തിന് കീഴില്‍ നടക്കുന്നത്.സംസ്ഥാനത്താകട്ടെ ഇടത് സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയെ രാഷ്ട്രീയവല്‍ക്കരിച്ച് ഏകപക്ഷീ യ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ്.കാവിവല്‍ക്കരണവും പാര്‍ട്ടിവല്‍ക്കരണവും പൊതുവിദ്യാഭ്യാസ മേഖലയുടെ തകര്ച്ചക്കി ടയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ.എസ്.ടി.യു സംസ്ഥാന പ്രസിഡണ്ട് കരീം പടുകുണ്ടില്‍ അധ്യ ക്ഷനായി.ജനറല്‍ സെക്രട്ടറി എം.അഹമ്മദ്,മുനിസിപ്പല്‍ ചെയര്‍മാ ന് സി.മുഹമ്മദ് ബഷീര്‍,മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിമാരായ ടി.എ. സിദ്ദീഖ്,റഷീദ് ആലായന്‍,കെ.എസ്.ടി.യു സംസ്ഥാന ഓര്‍ഗനൈ സിങ് സെക്രട്ടറി പി.കെ.അസീസ്,കെ.ടി.അമാനുള്ള,ഹമീദ് കൊമ്പ ത്ത്,ഹുസൈന് കോളശ്ശേരി,സിദ്ദീഖ് പാറോക്കോട്, കെ.എം.എ. നാ സര്,നാസര്‍ തേളത്ത്,ഷമീര്‍ പഴേരി, മുനീര്‍ താളിയില്‍,നൗഷാദ് വെള്ളപ്പാടം,മനാഫ്കോട്ടോപ്പാടം,കെ.പി.എം.സലീം,സി.പി.ഷിഹാബുദ്ദീന്,പി.അന്‍വര്‍സാദത്ത്,സി.എച്ച്.സുല്‍ഫിക്കറലി,സലീംനാലകത്ത്,ഒ.കുഞ്ഞുമുഹമ്മദ്,എ.എം.റഷീദ്,പി.സുല്‍ഫിക്കറലി,എന്‍.ഷാനവാസ്, എം.കെ.അന്‍വര്‍ സാദത്ത്, എന്‍.കെ.ബഷീര്‍, കെ.ജി. മണികണ്ഠന്,കെ.എ.മനാഫ്,പി.പി.ഹംസ, ഹാരിസ് കോലോതൊടി, പി.ഹംസ,പി.മുഹമ്മദലി,പി.കെ.നൗഷാദ്,പി.സിദാന് സംസാരിച്ചു.
