മണ്ണാര്‍ക്കാട് : നഗരത്തെ സമ്പൂര്‍ണ്ണമായും മാലിന്യമുക്തമാക്കുക യെന്ന ലക്ഷ്യത്തോടെ സമ്പൂര്‍ണ മാലിന്യ സംസ്കരണ ശുചിത്വ സുന്ദര നഗരം പദ്ധതിക്ക് തുടക്കം കുറിച്ചു.ഇതിന്റെ ഭാഗമായി ഹെ ല്‍ത്ത് സ്ക്വാഡിന് പുതിയ വാഹനമെത്തി.നഗരസഭാ ചെയര്മാന് സി മുഹമ്മദ് ബഷീര്‍ ഫ്ലാഗ് ഓഫ് ചെയ്തു.അജൈവമാലിന്യമാണ് ആദ്യഘട്ടത്തില്‍ ശേഖരിച്ച് സംസ്കരിക്കുക.തുടര്‍ന്ന് ഘട്ടം ഘട്ടമാ യി ജൈവമാലിന്യങ്ങളും ദ്രവമാലിന്യങ്ങളും നീക്കം ചെയ്യും. പുതു തായി രൂപീകരിച്ച സ്ക്വാഡ് മാലിന്യ സംസ്കരണവുമായി ബന്ധ പ്പെട്ട് ജനങ്ങളെ ബോധവല്‍ക്കരിക്കുമെന്നും ഹരിത കര്‍മ്മ സേന യ്ക്ക് പുതിയ മുഖമാണ് നഗരസഭ നല്‍കുന്നതെന്നും ചെയര്‍മന്‍ പറഞ്ഞു.ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഷെഫീക്ക് റഹ്മാന് അധ്യക്ഷനായി. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ പ്രസീദ,സ്ഥിരം സമിതി അധ്യക്ഷ വത്സലകുമാരി,കൗണ്‍സിലര്‍മാരായ യൂസഫ് ഹാജി,സുഹറ,ഹസീന, സെക്രട്ടറി ഇന്‍ചാര്‍ജ് വിനയന്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍,ഹരിത കര്‍മ്മ സേന അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
