മണ്ണാര്‍ക്കാട്: യാത്രക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്ര ക്കാരനെ സമയോചിതമായി ആശുപത്രിയില്‍ എത്തിച്ച് മാതൃക കാണിച്ച ബസ് ജീവനക്കാര്‍ക്ക് ആദരമേകി മദര്‍ കെയര്‍ ആശുപ ത്രി.പാലക്കാട് – കോഴിക്കോട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സി.കെ. ബി.ബസിലെ ജീവനക്കാരെയാണ് ആദരിച്ചത്.ഡോക്ടര്‍ മുബാറക് ജീവനക്കാര്‍ക്ക് ഉപഹാരം നല്കി. ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍ വിനോദ് കുമാര്‍,ഓപ്പറേഷന് മാനേജര്‍ ബിനീഷ്,പബ്ലിക് റിലേഷ ന്‍സ് ഓഫീസര്‍ രാജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.
