മണ്ണാര്‍ക്കാട്: കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സിന്റെ നേതൃത്വത്തില്‍ ജില്ലാഭരണകൂടം,ജില്ലാ പ്ലാനിംഗ് ഓഫീസ്, ജില്ലാ സ്‌ കില്‍ കമ്മിറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ കൈത്താങ്ങ് 2022 എന്ന പേരില്‍ സഘടിപ്പിക്കുന്ന തൊഴില്‍ മേള 24ന് പാലക്കാട് ഗവ. വിക്ടോറിയ കോളേജില്‍ നടക്കും.എന്‍.എസ്.ക്യു.എഫ് അനുസൃത മായ ഹൃസ്വകാല നൈപുണ്യ പരിശീലനം കഴിഞ്ഞ ഉദ്യോഗാര്‍ത്ഥി കള്‍, എഞ്ചിനീയറിംഗ്, ടെക്നോളജി – ഐ.ടി, ആരോഗ്യം, ടൂറിസം, ഓട്ടോമൊബൈല്‍, വിദ്യാഭ്യാസം, മീഡിയ, വാണിജ്യ വ്യവസായം, സെയില്‍സ്, മാര്‍ക്കറ്റിംഗ് തുടങ്ങിയ വിവിധ മേഖലകളിലെ ഉദ്യോ ഗാര്‍ത്ഥികളും മേളയില്‍ പങ്കെടുക്കും. വിവിധ മേഖലയിലുള്ള തൊ ഴിലന്വേഷകര്‍ wwwts.atejobportal.kerala.gov.in പോര്‍ട്ടലില്‍ രജിസ്റ്റര്‍ ആസ് ജോബ് സീക്കര്‍ ഓപ്ഷനില്‍ ഏപ്രില്‍ 20 നകം രജിസ്റ്റര്‍ ചെയ്യ ണം.

രാവിലെ 9.30 ന് നിയമസഭാ സ്പീക്കര്‍ എം. ബി രാജേഷ് തൊഴില്‍മേള ഉദ്ഘാടനം ചെയ്യും.ജില്ലയിലെ സ്‌കില്‍ രജിസ്ട്രി ആപ്ലിക്കേഷന്റെ പ്രചാരണ ഉദ്ഘാടനം വൈദ്യൂതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും.ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷനാകുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, എം.പിമാരായ വി.കെ. ശ്രീകണ്ഠന്‍, രമ്യഹരിദാസ്, ഇ.ടി മുഹമ്മദ് ബഷീര്‍, എം.എല്‍.എമാരായ കെ.ഡി പ്രസേനന്‍, കെ.ബാബു, മുഹമ്മദ് മുഹ്സിന്‍, എന്‍.ഷംസുദ്ദീന്‍,കെ. ശാന്തകുമാരി, എ.പ്രഭാകരന്‍, അഡ്വ. കെ.പ്രേംകുമാര്‍, പി.മമ്മി ക്കുട്ടി, പി.പി. സുമോദ്, കെ.എ.എസ്.ഇ എം.ഡി കെ.ഗോപാലകൃഷ്ണന്‍, പാലക്കാട് മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ പ്രിയ അജയന്‍, വാര്‍ഡ് കൗണ്‍സിലര്‍ പി.സാബു, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ എം. സുനിത, ഗവ.വിക്ടോറിയ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.മേഴ്സി ജോ സഫ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍ എന്നിവര്‍ പങ്കെടുക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!