കോട്ടോപ്പാടം: എന്റെ പാര്‍ട്ടിക്ക് എന്റെ ഹാദിയ മുസ്ലിം ലീഗ് പ്രവ ര്‍ത്തന കാമ്പയിന് കോട്ടോപ്പാടം പഞ്ചായത്തില്‍ തുടങ്ങി.മുസ്ലിം ലീ ഗ് ഉയര്‍ത്തുന്ന രാഷ്ട്രീയ സന്ദേശം വിശദീകരിക്കുന്നതിനും പ്രവര് ത്തന ഫണ്ട് സമാഹരണത്തിനുമായി 16,17,18 തീയ്യതികളില്‍ വാര് ഡ്,ശാഖാ തലങ്ങളില്‍ വീടുകള്‍ തോറും കയറിയിറങ്ങി കാമ്പയിന് സമ്പൂര്‍ണ വിജയമാക്കും.പാര്‍ട്ടിയുടെയും പോഷക സംഘടനകളു ടെയും നേതാക്കള്‍ അവര്‍ താമസിക്കുന്ന വാര്‍ഡുകളില്‍ ഗൃഹസന്ദ ര്‍ശനത്തിന് നേതൃത്വം നല്‍കും.
മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ടി.എ.സിദ്ദീഖ് ഉദ്ഘാടനം ചെയ്തു.പഞ്ചാ യത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പാറശ്ശേരി ഹസ്സന് അധ്യക്ഷനായി. ജി ല്ലാ സെക്രട്ടറി കല്ലടി അബൂബക്കര്‍,യൂത്ത് ലീഗ് സംസ്ഥാന സെക്രട്ട റി ഗഫൂര്‍ കോല്‍ക്കളത്തില്‍,എസ്.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.നാസര്‍ കൊമ്പത്ത്,മുസ്ലിം ലീഗ് മണ്ഡലം-പഞ്ചായത്ത് ഭാരവാ ഹികളായ ഒ.ചേക്കു മാസ്റ്റര്‍,ഹമീദ് കൊമ്പത്ത്,റഷീദ് മുത്തനില്‍, കെ.ടി.അബ്ദുള്ള,താളിയില്‍ സൈനുദ്ദീന്‍,പി.മൊയ്തീന്, റഫീഖ് കൊ ങ്ങത്ത്, ഹുസൈന് പോറ്റൂര്‍,എന്‍.മുഹമ്മദലി,യൂത്ത് ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി മുനീര്‍ താളിയില്‍,പടുവില്‍ മാനു, എ.കെ. കു ഞ്ഞ യമു,എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.യു.ഹംസ, മണ്ഡലം പ്രസിഡണ്ട് മനാഫ് കോട്ടോപ്പാടം,റാഷിഖ് കൊങ്ങത്ത്, സുല്‍ഫി പുറ്റാനിക്കാട്,വി.പി.ഷൗക്കത്ത്,എ.ഉനൈസ്,ഷൗക്കത്ത് തിരുവഴാംകുന്ന്,വാര്‍ഡ്,ശാഖാ പ്രസിഡണ്ട്, സെക്രട്ടറിമാര്‍ സംബ ന്ധിച്ചു.
