മണ്ണാര്‍ക്കാട് : അര്‍ബണ്‍ ഗ്രാമീണ്‍ സൊസൈറ്റിയുടെ ആഭിമുഖ്യ ത്തിലുള്ള വിഷു,റംസാന്,ഈസ്റ്റര്‍ ചന്തയ്ക്ക് തിങ്കളാഴ്ച തുടക്കമാ കും.ആശുപത്രിപ്പടിയില്‍ ഇശല്‍ ടവറില്‍ ഏപ്രില്‍ 15 വരെ രാവിലെ 9.30 മുതല്‍ രാത്രി 10.30 വരെ പ്രവര്‍ത്തിക്കും.ഗുണമേന്മയുള്ള പച്ച ക്കറി,പഴം,പടക്കങ്ങള്‍ എന്നിവ വിലക്കുറവില്‍ ചന്തയില്‍ ലഭ്യമാകു മെന്ന് മാനേജര്‍ പി.കെ.അജിത്ത് പറഞ്ഞു.മുന്‍കൂട്ടി ബുക്ക് ചെയ്ത അര്‍ബണ്‍ ഗ്രാമീണ്‍ സൊസൈറ്റിയിലെ ഓഹരി ഉടമകള്‍ക്ക് എല്ലാ തരംപഴം,പച്ചക്കറി,പടക്കങ്ങള്‍,കമ്പിത്തിരി,പൂത്തിരി,മത്താപ്പ്,ചക്രം,ഓലപ്പടക്കം,മാലപ്പടക്കം,ചൈനീസ് പടക്കങ്ങള്‍ എന്നിവ ചന്ത യില്‍ നിന്നും കിറ്റായി നല്‍കുമെന്ന് അജിത്ത് പറഞ്ഞു.തിങ്കാളാഴ്ച രാവിലെ 11.30ന് നഗരസഭാ ചെയര്മാന് സി.മുഹമ്മദ് ബഷീര്‍ ഉദ്ഘാ ടനം ചെയ്യും.കൗണ്‍സിലര്‍മാരായ അമുദ,മന്‍സൂര്‍, ഇബ്രാഹിം, ബാല കൃഷ്ണന്,വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ ബി.മനോജ്, കെ. സി.റിയാസുദ്ദീന്‍,മണികണ്ഠന് പൊറ്റശ്ശേരി,ഗിരീഷ് ഗുപ്ത, കെ.വി. അമീര്‍ എന്നിവര്‍ സംബന്ധിക്കും.
