അഗളി:അട്ടപ്പാടി ബദല്‍ റോഡ് യാഥാര്‍ത്ഥ്യമാക്കണമെന്നും ആന ക്കട്ടി മണ്ണാര്‍ക്കാട് റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ച് ഉടന്‍ ഗ താഗത യോഗ്യമാക്കണമെന്നും സിപിഐ ഷോളയൂര്‍ ലോക്കല്‍ സ മ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.ജില്ലാ സെക്രട്ടറി ടി. സിദ്ധാര്ത്ഥന് ഉദ്ഘാടനം ചെയ്തു.നൗഷാദ് ചേന്നാട്ട്,കാര്‍ത്തിക്,പ്രജ നാരായണന് എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. മണ്ഡലം സെക്രട്ടറി രാധാകൃഷ്ണന്,അസി.സെക്രട്ടറി എസ്.സനോജ്, അനില്‍കുമാര്‍,ഡി.രവി,ജയചന്ദ്രന് എന്നിവര്‍ സംസാരിച്ചു.ലോക്കല്‍ സെക്രട്ടറിയായി വി ജയചന്ദ്രനേയും അസി.സെക്രട്ടറിയായി നഞ്ചന് മാസ്റ്ററേയും തെരഞ്ഞെടുത്തു.
